Quantcast

ജി.എസ്.ടിക്ക് മേല്‍ സെസ്; പഠിക്കാന്‍ ധനമന്ത്രിമാരുടെ സമിതി

ജി.എസ്.ടിയിന്‍മേല്‍ സെസ് ഏര്‍പ്പെടുത്താമെന്നാണ് ധനമന്ത്രി അടക്കമുള്ളവരുടെ നിലപാട്. പ്രളയ ദുരിതാശ്വാസത്തിനായി സെസ് ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചു. 

MediaOne Logo

Web Desk

  • Published:

    28 Sep 2018 1:42 PM GMT

ജി.എസ്.ടിക്ക് മേല്‍ സെസ്; പഠിക്കാന്‍ ധനമന്ത്രിമാരുടെ സമിതി
X

ജി.എസ്.ടി അടക്കാനുള്ള അവസാന ദിവസമായിട്ടും അടക്കാന്‍‍‍‍‍ കഴിയാതെ നികുതിദായകര്‍

പ്രളയ ദുരിതാശ്വാസത്തിനായി ജി.എസ്.ടിക്ക് മേല്‍ സെസ് ഏർപ്പെടുത്തത് സംബന്ധിച്ച് പഠിക്കാന്‍ ധനമന്ത്രിമാരുടെ സമിതി രൂപീകരിച്ചു. മലയോര, തീരദേശ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴു ധനമന്ത്രിമാരാണ് സമിതിയില്‍ ഉണ്ടാവുക. ജി.എസ്.ടി കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ജി.എസ്.ടിയിന്‍മേല്‍ സെസ് ഏര്‍പ്പെടുത്താമെന്നാണ് ധനമന്ത്രി അടക്കമുള്ളവരുടെ നിലപാട്. പ്രളയ ദുരിതാശ്വാസത്തിനായി സെസ് ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചു. പക്ഷേ ധനമന്ത്രിയും ചില സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും കേരളത്തിൽ മാത്രം നികുതി പിരിക്കുന്നത് അനൗചിത്യമാണെന്ന് അറിയിച്ചു. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ജി.എസ്.ടിക്ക് മേല്‍ സെസ് ഏർപ്പെടുത്തണമെന്നായിരുന്നു ഇവരുടെ നിലപാട്. ഇതേ തുടർന്നാണ് ഇക്കാര്യം പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചത്.

സംസ്ഥാന എസ്.ജി.എസ്.ടിയുടെ മേല്‍ സെസ് ചുമത്തുക, ജി.എസ്.ടിയുടെ മേല്‍ സെസ്, ചില ഉൽപ്പന്നങ്ങൾക്ക് മാത്രം അധിക നികുതി എന്നീ മാര്‍ഗങ്ങളാണ് പരിഗണനയിൽ ഉള്ളത്. ഇത്തരത്തില്‍ പിരിക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെന്നും പുതിയ നിയമനിർമ്മാണത്തിന്റെ ആവശ്യമില്ലെന്നും ധനമന്ത്രി അറിയിച്ചു. ജി.എസ്.ടിയിലെ ആന്റി പ്രൊഫിറ്റേറിങ് വകുപ്പ് എത്രമാത്രം പ്രാവര്‍ത്തികമായെന്നും യോഗം വിലയിരുത്തി.

കേരളം നൽകിയ 248 കേസുകളിൽ അടുത്തമാസത്തോടെ തീരുമാനമെടുക്കുമെന്ന് യോഗശേഷം തോമസ് ഐസക്ക് അറിയിച്ചു. കൊള്ളലാഭം തടയാനുള്ള നിയമത്തിന്റെ ഭാഗമായി 170 കോടി പിഴയായി വന്നതായും 100 കണക്കിന് കേസുകൾ തീർപ്പായിട്ടില്ലെന്നും യോഗം വിലയിരുത്തി.

TAGS :

Next Story