വിളനാശവും കടവും ഇനിയും കിട്ടാത്ത നഷ്ടപരിഹാരവും: കര്‍ഷകര്‍ പ്രതിസന്ധിയില്‍
ദേശീയ കര്‍ഷക സമാജത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്‍പില്‍ ഇന്ന് നടക്കുന്ന ധര്‍ണ പി സി ജോര്‍ജ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
പ്രളയത്തില്‍ വിളനാശം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും നെല്ല് സംഭരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതും പാലക്കാട് ജില്ലയില്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജില്ലയിലെ കര്‍ഷകസംഘടനകള്‍ ഇപ്പോള്‍ പ്രക്ഷോഭ രംഗത്താണ്. ദേശീയ കര്‍ഷക സമാജത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്‍പില്‍ ഇന്ന് നടക്കുന്ന ധര്‍ണ പി സി ജോര്‍ജ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
കടബാദ്ധ്യതകള്‍ക്കു പുറമെ പ്രളയത്തില്‍ കൃഷിപാടെ നശിച്ചത് കര്‍ഷകരെ വന്‍ പ്രതിസന്ധിയിലാക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം നല്‍കുകയും ചെയ്താലേ പിടിച്ചു നില്‍ക്കാനാവൂ എന്നാണ് പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ പറയുന്നത്. ഇതോടൊപ്പം നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന മറ്റൊരു ദരിതമാണ് തുടര്‍ച്ചയായി ഉണ്ടാവുന്ന വന്യജീവികളുടെ ആക്രമണം. ഇതില്‍ നിന്ന് കര്‍ഷകരെയും കാര്‍ഷിക വിളകളെയും സംരക്ഷിക്കാനുള്ള നടപടികളും ഉണ്ടായിട്ടില്ലെന്ന് ജില്ലയിലെ കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
Adjust Story Font
16