Quantcast

ശബരിമല സ്ത്രീ പ്രവേശന കേസിന്റെ നാള്‍വഴികള്‍

ശബരിമല സ്ത്രീ പ്രവേശന കേസില്‍ വിവേചനപരമെന്ന് ആരോപിക്കപ്പെട്ട ആചാരം ഭരണഘടനാപരമാണോയെന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തുറന്നേക്കും.

MediaOne Logo

Web Desk

  • Published:

    28 Sep 2018 1:25 AM GMT

ശബരിമല സ്ത്രീ പ്രവേശന കേസിന്റെ നാള്‍വഴികള്‍
X

ശബരിമല സ്ത്രീ പ്രവേശന കേസില്‍ വിവേചനപരമെന്ന് ആരോപിക്കപ്പെട്ട ആചാരം ഭരണഘടനാപരമാണോയെന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തുറന്നേക്കും.

കേസിന്റെ നാള്‍വഴിയിലേക്ക്:

  • ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ലാണ് സുപ്രീം കോടതിയെ സമീപിച്ചത്.
  • 2006 ഓഗസ്റ്റ് 18ന് കേസിൽ സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
  • 2008 മാർച്ച് ഏഴിന് കേസ് മൂന്നംഗ ബഞ്ചിലേക്ക് മാറ്റി.
  • 2006 ൽ എൽ‌.ഡി.എഫ് സർക്കാർ സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടയേണ്ടതില്ലെന്ന് സത്യവാങ്മൂലം നൽകി.
  • എന്നാൽ, 2011ൽ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സത്യവാങ്മൂലത്തിൽ മാറ്റം വരുത്തി. സ്ത്രീകൾക്കുള്ള നിരോധനത്തെ പിന്തുണച്ചു കൊണ്ടായിരുന്നു യു.ഡി.എഫ് സർക്കാരിന്റെ സത്യവാങ്മൂലം.
  • 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ യു.ഡി.എഫിന്റെ അതേ നിലപാടിലുള്ള സത്യവാങ്മൂലം ആദ്യം നൽകി. ഇത് രാഷ്ട്രീയ വിവാദമായതോടെ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകി.
  • എന്നാല്‍ ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാനാവില്ലെന്നും ആര്‍‌ത്തവ കാലത്ത് സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതം അനുഷ്ടിക്കാനാവില്ലെന്നുമാണ് നിലവിലെ ദേവസ്വം ബോര്‍ഡ് ഭരണഘടനാ ബഞ്ചില്‍ നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വന്തം നിലയില്‍ നിലപാടെടുക്കാമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
  • 2017 ഒക്ടോബർ 13നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബഞ്ച് കേസ് ഭരണഘടനാ ബഞ്ചിന് വിട്ടത്.
  • സ്ത്രീകളെ മാറ്റി നിറുത്തുന്ന ശബരിമലയിലെ ആചാരം ഭരണഘടനയുടെ 14, 15, 17 വകുപ്പുകളുടെ ലംഘനമാണോയെന്നും ഇത് ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് അനുശാസിക്കുന്നത് പോലെ അത്യന്താപേക്ഷിതമായ മതാചാരമാണോയെന്നതടക്കമുള്ള കാര്യങ്ങളാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

TAGS :

Next Story