ആതനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല
അതിനാൽ പ്രളയബാധിതർക്കുള്ള അടിയന്തര സഹായങ്ങൾ ലഭിക്കില്ലെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. 13 കുടുംബങ്ങളുണ്ടായിരുന്ന ഈ പ്രദേശത്ത് രണ്ടു കുടുംബങ്ങൾ മാത്രമാണുള്ളത്.
പ്രളയകാലത്ത് ഉരുൾപൊട്ടലിൽ പത്തു പേർ മരിച്ച പാലക്കാട് നെന്മാറ ആതനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. പ്രളയബാധിത പ്രദേശങ്ങളുടെ സർക്കാർ പട്ടികയിൽ ആതനാടിനെ ഉൾപ്പെടുത്തിയിട്ടുമില്ല. അതിനാൽ പ്രളയബാധിതർക്കുള്ള അടിയന്തര സഹായങ്ങൾ ലഭിക്കില്ലെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. 13 കുടുംബങ്ങളുണ്ടായിരുന്ന ഈ പ്രദേശത്ത് രണ്ടു കുടുംബങ്ങൾ മാത്രമാണുള്ളത്. ബാക്കിയുള്ളവർ ഇപ്പോഴും സ്ഥലം എം എൽ എ കെ ബാബു ഇടപെട്ട് ഏർപ്പാടാക്കിയ ജലസേചന വകുപ്പിന്റെ ക്വാർട്ടേഴ്സിൽ കഴിയുന്നു.
ചില കുടുംബങ്ങൾക്ക് വാടക കയ്യിൽ നിന്നെടുത്ത് കൊടുക്കേണ്ട അവസ്ഥയുണ്ട്. എല്ലാവർക്കും വീട് വെച്ചുകൊടുക്കുമെന്ന സർക്കാർ വാഗ്ദാനത്തിന്മേൽ നടപടിയൊന്നുമായില്ല. നിശ്ചയിച്ച മാനദണ്ഡങ്ങൾക്കുള്ളിൽ വരുന്നില്ലെന്ന കാരണം പറഞ്ഞ് സർക്കാരിന്റെ പ്രളയബാധിത പ്രദേശങ്ങളുടെ പട്ടികയിൽ ആതനാടിനെ ഉൾപ്പെടുത്തിയിട്ടുമില്ല.
Adjust Story Font
16