ശബരിമല വിധിക്കെതിരെ പന്തളം കൊട്ടാരം നിയമനടപടിക്ക്
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടന ബഞ്ചിന്റെ വിധിയിൽ പന്തളം കൊട്ടാരം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
ശബരിമല; നിലക്കല്‍ മുതല്‍ പമ്പ വരെ മാംസാഹാരത്തിന് നിരോധം
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശന അനുമതി നൽകിയ സുപ്രിംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരം തുടര്‍ നിയമനടപടികളിലേക്ക്. വിധിക്കെതിരെ കൊട്ടാരം പുനപ്പരിശോധന ഹരജി നല്‍കും. വിധിയെ മറികടക്കുന്നതിന് നിയമ നിർമാണം നടത്താൻ രാഷ്ട്രപതിയേയും കേന്ദ്ര സർക്കാരിനെയും സമീപിക്കാനും പദ്ധതിയുണ്ടെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി ഭാരവാഹികൾ അറിയിച്ചു.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടന ബഞ്ചിന്റെ വിധിയിൽ പന്തളം കൊട്ടാരം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി പന്തളം കൊട്ടാരത്തിൽ ഇന്ന് നടന്ന ആലോചന യോഗത്തിന് ശേഷമാണ് കൊട്ടാരം അധികൃതർ നിലപാട് വ്യക്തമാക്കിയത്. യോഗത്തിൽ പന്തളം കൊട്ടാരം നിർവാഹക സമിതി അംഗങ്ങൾ, അമ്പലപ്പുഴ ആലങ്ങാട് പേട്ട സംഘം ഭാരവാഹികൾ, അയ്യപ്പ സേവാ സമിതി വിവിധ ഭക്തജന സംഘങ്ങൾ, നിയമ വിദഗ്ധർ എന്നിവർ പങ്കെടുത്തു.
വിധി പുറപ്പെടുവിച്ച ഭരണ ഘടന ബഞ്ചിൽ തന്നെ പുനപരിശോധന ഹരജി നൽകുന്നതാണ് പരിഗണിക്കുന്നത്. ഇതിന് സാധിക്കില്ലെങ്കിൽ ഭരണ ഘടന ഫുൾ ബഞ്ചിനെ സമീപിക്കും. നിയമ വിദഗ്ധരുടെ ഉപദേശം ഇക്കാര്യത്തിൽ തേടും. നിയമ നിർമാണത്തിലൂടെ കോടതി വിധിയെ മറികടക്കുന്നതിന് രാഷ്ട്രപതിയെയും കേന്ദ്ര സർക്കാരിനെയും സമീപിക്കാനും ആലോചനയുണ്ട്.
Adjust Story Font
16