Quantcast

സ്ത്രീകള്‍ക്ക് പ്രവേശിക്കാമെങ്കിലും മണ്ഡലകാലത്ത് സുരക്ഷ ഒരുക്കാന്‍ സമയം ലഭിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

സുരക്ഷയും സൌകര്യവും ഒരുക്കാന്‍ കൂടുതല്‍ സമയം വേണം. 

MediaOne Logo

Web Desk

  • Published:

    29 Sep 2018 8:19 AM GMT

സ്ത്രീകള്‍ക്ക് പ്രവേശിക്കാമെങ്കിലും മണ്ഡലകാലത്ത് സുരക്ഷ ഒരുക്കാന്‍ സമയം ലഭിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്
X

ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം മൂന്നിന് ദേവസ്വം ബോര്‍ഡ് യോഗം ചേരും. ഇനി നട തുറക്കുന്പോള്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെങ്കിലും അത്രയും പെട്ടെന്ന് ആവശ്യമായ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിലയിരുത്തല്‍. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടാനും ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ഇന്നലെ പുറത്ത് വന്നെങ്കില്‍ അത് എങ്ങനെ നടപ്പാക്കും എന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് ആശയക്കുഴപ്പം തുടരുകയാണ്. കോടതി വിധിയനുസരിച്ചാണെങ്കില്‍ ഇനി നട തുടക്കുന്ന ഒക്ടോബര്‍ 17 ന് സ്തീകള്‍ക്ക് മല ചവിട്ടാം. എന്നാല്‍ അതിന് മുന്‍പ് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും ഒരുക്കാന്‍ കഴിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വിലയിരുത്തല്‍, സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ വനിതാ പൊലീസിനെ നിയമിക്കണം, പൊലീസുകാര്‍ക്ക് താമസ സൗകര്യം ഒരുക്കണം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൌകര്യം ഒരുക്കണം, വിശ്രമകേന്ദ്രങ്ങള്‍ പണിയണം ഇതെല്ലാം വേഗത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് ബോര്‍ഡിനുള്ളത്. ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത ബുധനാഴ്ച ദേവസ്വം ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. വിധി പകര്‍പ്പ് കിട്ടിയ ശേഷം സര്‍ക്കാരുമായി ഇക്കാര്യങ്ങളെല്ലാം ബോര്‍ഡ് ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുമായും ആലോചിച്ച ശേഷമായിരിക്കും തുട ര്‍നടപടികള്‍ സ്വീകരിക്കുക.

ഹിന്ദു ആരാധന ആക്ടിലെ ചട്ടം 3(ബി) റദ്ദാക്കിയത് സംബന്ധിച്ച നിയമോപദേശം തേടാനും ബോര്‍ഡ് ആലോചിക്കുന്നത്. അതിനുസരിച്ച് നിയമഭേദഗതി വേണ്ടി വരുമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്. പുനപരിശോധന ഹര്‍ജി നല്‍കാന്‍ പലരും തയ്യാറാകുന്നുണ്ടെങ്കിലും ഭരണഘടനാബഞ്ചിന്‍റെ വിധി ആയതിനാല്‍ നിലവിലെ വിധിയില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാരിന്‍റെ ബോര്‍ഡിന്‍റേയും വിലയിരുത്തല്‍. അത് കൊണ്ട് തന്നെ വിധി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം

ये भी पà¥�ें- ശബരിമല സ്ത്രീ പ്രവേശനം; ആരാധന സ്വാതന്ത്ര്യത്തിന് എല്ലാവർക്കും ഒരു പോലെ അവകാശമുണ്ടെന്ന് സുപ്രിം കോടതി

TAGS :

Next Story