ശബരിമല വിധി: മതസ്‍പര്‍ദ്ധയുണ്ടാക്കുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും
ഇത്തരം പ്രവണതകൾ സമൂഹത്തിന്റെ ഐക്യത്തിനും സമാധാനത്തിനും എതിരെയുള്ള വെല്ലുവിളിയാണ്.
ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ്.
ഇത്തരം പ്രവണതകൾ സമൂഹത്തിന്റെ ഐക്യത്തിനും സമാധാനത്തിനും എതിരെയുള്ള വെല്ലുവിളിയാണ്. നാടിന്റെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. സമൂഹത്തിലെ പരസ്പരസൗഹൃദം തകർക്കാൻ ഇത്തരത്തിൽ വ്യാജപോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും അത് ഷെയർ ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലൂടെ അറിയിച്ചു.
ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച ബഹു.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ...
Posted by Kerala Police on Saturday, September 29, 2018
Next Story
Adjust Story Font
16