ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ആത്മഹത്യ; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സി.പി.എമ്മും രംഗത്ത്
തന്‍സീറിന്റെ ആത്മഹത്യക്ക് പിന്നില്‍ കുടുംബത്തില്‍ നിന്നുള്ള പിന്തുണയില്ലായ്മയാണ് എന്നാണ് സി.പി.എം ഏരീയ കമ്മറ്റി പറയുന്നത്.
തിരുവനന്തപുരം തൊളിക്കോട്ടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സി.പി.എമ്മും രംഗത്ത്. തന്‍സീറിന്റെ ആത്മഹത്യക്ക് പിന്നില്‍ കുടുംബത്തില്‍ നിന്നുള്ള പിന്തുണയില്ലായ്മയാണ് എന്നാണ് സി.പി.എം ഏരീയ കമ്മറ്റി പറയുന്നത്. എന്നാല്‍ ആത്മഹത്യക്ക് കാരണം സി.പി.എം പ്രവര്‍ത്തകനെന്നായിരുന്നു പിതാവിന്റെ ആരോപണം.
സി.പി.എം പ്രാദേശിക നേതാവിന്റെ മാനസിക പീഡനമായിരുന്നു തന്റെ കമന്‍ തന്‍സീറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു തന്‍സീറിന്റെ പിതാവ് നാസര്‍ ആരോപിച്ചിരുന്നത്. പാര്‍ട്ടിക്കെതിരെ ആരോപണം വന്നതോടെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണമെന്ന ആവശ്യവുമായി രംഗത്തിറങ്ങാന്‍ സി.പി.എം വിതിരു ഏരിയ കമ്മറ്റി തീരുമാനിക്കുകയായിരുന്നു. പിതാവ് തന്‍സീറിനെ ഒറ്റപ്പെടുത്തിയിരുന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു.
ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സി. പി.എം പരാതി നല്‍കി. പിതാവിന് പിന്നാലെ സി.പി.എമ്മും അന്വേഷണം ആവശ്യപ്പെട്ടതോടെ ഉന്നതതല അന്വേഷണം വരുമെന്നുറപ്പായി. അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്ന നിലപാടിലാണ് തൊളിക്കോട് നിവാസികള്‍.
Adjust Story Font
16