കൊച്ചിയില്‍ ഇന്നലെ നടന്ന ലഹരിമരുന്ന് വേട്ടയിലെ പ്രതികളെ തിരിച്ചറിഞ്ഞു
സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്ന് വരികയാണ്
ഇന്നലെ കൊച്ചി നഗരത്തിലരങ്ങേറിയ ലഹരിമരുന്ന് വേട്ടയിലെ പ്രതികളെ തിരിച്ചറിഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥര്‍. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്ന് വരികയാണ്. മാഫിയാ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാജ്യാന്തര ബന്ധമുണ്ടന്നും ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എറണാകുളം എക്സൈസ് ഡെപ്പ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട നടന്നത്. സംഭവുമായി ബന്ധപ്പെട്ട രണ്ടുപേരെ ഇന്നലെ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കേസിന് പിന്നില് കൊച്ചി കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘമാണന്നും രാജ്യാന്തര തലത്തില്‍ കണ്ണികളുള്ള ഇവരെ കണ്ടെത്താനായി അന്വേഷണമാരംഭിച്ചതായും എക്സൈസ് സി.ഐ ബി. സുരേഷ് പറഞ്ഞു.
ये à¤à¥€ पà¥�ें- കൊച്ചിയില്‍ ഇന്നലെ നടന്ന ലഹരിമരുന്ന് വേട്ടയിലെ പ്രതികളെ തിരിച്ചറിഞ്ഞു
സംഭവുമായി യാതൊരു ബന്ധവുമില്ലന്നും അസാധാരണമായ വിധത്തില്‍ പാക്ക് ചെയ്യെപ്പെട്ട പെട്ടികള്‍ ശ്രദ്ധയില്‍ പെട്ട ഉടനെ ഉദ്യോഗസ്ഥരെ വിവരമറിയച്ചതായും കൊറിയര്‍ സ്ഥാപനത്തിന്‍റെ ഉടമസ്ഥന്‍ പറഞ്ഞു. ചെന്നെയില്‍ നിന്നും 8 വലിയ പാഴ്സലുകളിലായി കടത്താന്‍ ശ്രമിച്ച 32 കിലോയോളം ലഹരി മരുന്നാണ് എക്സൈസ് സംഘം കണ്ടെത്തിയത്. എം.ഡി.എം.എ എന്ന പേരിലറിയപ്പെടുന്ന ഈ മയക്കുമരുന്നിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 200 കോടി രൂപയോളം വിലമതിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയായാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Adjust Story Font
16