Quantcast

കോഴിക്കോട് എട്ടംഗസംഘം ബാര്‍ അടിച്ചു തകര്‍ത്തു; നാല് പേര്‍ അറസ്റ്റില്‍

താമരശേരി ചുങ്കത്ത് ദേശീയ പാതക്കരികില്‍ പ്രവര്‍ത്തിക്കുന്ന ഹസ്തിന പുരി ബാറിനു നേരെയായിരുന്നു എട്ടംഗ സംഘത്തിന്റെ ആക്രമണം. 

MediaOne Logo

Web Desk

  • Published:

    1 Oct 2018 4:16 AM GMT

കോഴിക്കോട് എട്ടംഗസംഘം ബാര്‍ അടിച്ചു തകര്‍ത്തു; നാല് പേര്‍ അറസ്റ്റില്‍
X

കോഴിക്കോട് താമരശേരിയില്‍ ബാര്‍ അടിച്ചു തകര്‍ത്ത സംഘത്തില്‍ നാലു പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ നാലു പേര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് എട്ടംഗസംഘം അക്രമം അഴിച്ചു വിട്ടത്.

താമരശേരി ചുങ്കത്ത് ദേശീയ പാതക്കരികില്‍ പ്രവര്‍ത്തിക്കുന്ന ഹസ്തിന പുരി ബാറിനു നേരെയായിരുന്നു എട്ടംഗ സംഘത്തിന്റെ ആക്രമണം. ബാറിനുള്ളിലേക്ക് ഇരച്ചെത്തിയ സംഘം റിസപ്ഷനിലെ കമ്പ്യൂട്ടറുകളും ഫര്‍ണീച്ചറും തകര്‍ത്തു. അക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇതേ സമയം തന്നെ ഒരു സംഘം ബാറിന്‍റെ പുറത്തെ ചില്ലുകളും അടിച്ചു തകര്‍ത്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമം അഴിച്ചു വിട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു.

സംഭവത്തില്‍ അമ്പായത്തോട് സ്വദേശികളായ ബിപിന്‍ലാല്‍, സുജിത്ത്, ബിജീഷ്, പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

TAGS :

Next Story