ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ആര്‍.എസ്.എസിനെ തള്ളി സമരത്തിനൊരുങ്ങി ബി.ജെ.പി
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ആര്‍.എസ്.എസ് നിലപാടിനെയും തള്ളിയാണ് ബി.ജെ.പി സമരത്തിനൊരുങ്ങുന്നത്
ശബരിമല വിഷയത്തില്‍ സമരത്തിനൊരുങ്ങി ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബി.ജെ.പിയുടെ രാഷ്ട്രീനീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ആര്‍.എസ്.എസ് നിലപാടിനെയും തള്ളിയാണ് ബി.ജെ.പി സമരത്തിനൊരുങ്ങുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ഇടതുസര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പിയുടെ നീക്കം. വിധിയെ നേരിട്ടെതിര്‍ക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനാണ് ബി.ജെ.പി ശ്രമം.
കോടതി വിധി അടിയന്തരമായി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഗൂഢതാത്പര്യത്തോടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമല സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഒക്ടോബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി ബി.ജെ.പി സമരം നടത്തും.
Adjust Story Font
16