Quantcast

ആദിവാസി മേഖലകളിലായാലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹം ശ്രദ്ധയില്‍പെട്ടാല്‍ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

അനാചാരങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് നേരെയുള്ള പീഡനം അംഗീകരിക്കാനാവില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    2 Oct 2018 3:28 AM

ആദിവാസി മേഖലകളിലായാലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹം ശ്രദ്ധയില്‍പെട്ടാല്‍ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍
X

ആദിവാസി മേഖലകളിലായാലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹം ശ്രദ്ധയില്‍പെട്ടാല്‍ പോക്സോ പ്രകാരം നടപടിയെടുക്കേണ്ടി വരുമെന്ന് ബാലാവകാശ കമ്മീഷന്‍ പി.സുരേഷ്.

അനാചാരങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് നേരെയുള്ള പീഡനം അംഗീകരിക്കാനാവില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളെ 18 വയസ്സിന് മുന്‍പ് വിവാഹം കഴിപ്പിക്കുന്ന രീതി നിലനില്‍ക്കുന്നത് മൂലം ആദിവാസി യുവാക്കള്‍ പോക്സോ നിയമപ്രകാരം നടപടി നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു ബാലാവകാശ കമ്മിഷന്റെ പ്രതികരണം. ഈ മേഖലകളില്‍ ബോധവത്കരണം ശക്തിപ്പെടുത്തും.

അയ്യായിരത്തിലധികം പോക്സോ കേസുകളാണ് ബാലാവകാശ കമ്മിഷനു മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 25 ശതമാനവും ബാലവിവാഹവുമായി ബന്ധപ്പെട്ടാണ്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ പഞ്ചായത്ത് തലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുണ്ടാക്കും. കലോത്സവങ്ങളിലേക്ക് ബാലാവകാശ കമ്മിഷന്‍ വഴിയുള്ള അപ്പീലുകള്‍ പരമാവധി കുറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ശോഭ കോശി കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് പി.സുരേഷിന്റെ നിയമനം. കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണല്‍, ബാര്‍ കൌണ്‍സില്‍ ക്ഷേമ സമിതി ചെയര്‍മാന്‍, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

TAGS :

Next Story