ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിധി പറയുന്നത് ഇരു വിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവിഭാഗത്തിന്റേയും വാദം പൂര്‍ത്തിയാക്കിയാണ് കോടതി ഇന്ന് വിധി പറയുന്നത്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്ന് ചൂണ്ടികാട്ടിയാണ് ബിഷപ്പ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. മെഡിക്കല്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് മുമ്പ് ഉന്നയിക്കാത്ത കടുത്ത ആരോപണങ്ങള്‍ കന്യാസ്ത്രീ ഉന്നയിച്ചിരിക്കുന്നത്. ബലാല്‍സംഗം ചെയ്‌തുവെന്ന് പറയുന്നതിന്റെ പിറ്റേദിവസം ബിഷപ്പ് പങ്കെടുത്ത ചടങ്ങില്‍ കന്യാസ്ത്രീയും ഉണ്ടായിരുന്നുവെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മൊഴിമാറ്റാൻ വലിയ വാഗ്ദാനങ്ങൾ നൽകിയെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതായും സർക്കാറിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദത്തിനിടെ കോടതിയെ അറിയിച്ചു.
അന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ജലന്ധറില്‍ ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്തെന്നുമാണ് ബിഷപ്പിന്റെ വാദം. കേസന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം നടത്തിയിരുന്നു. അന്വേഷണത്തിന്റേയും തെളിവെടുപ്പിൻറെയും ഭാഗമായി ജലന്ധറില്‍ ഇനിയും പോവേണ്ടതുണ്ട്.
ബിഷപ്പിനെതിരായ മൊഴി മാറ്റാന്‍ 10 ഏക്കര്‍ സ്ഥലും അഞ്ച് കോടി രൂപയും വാഗ്ദാനം ചെയ്തെന്ന ആരോപണം ഉയർന്നു. പീഡന കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്ന് വ്യക്തമായതിനാലാണ് നാലു അനുബന്ധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിലെ എഫ്.ഐ.ആര്‍ അഞ്ച് പേജ് മാത്രമാണെങ്കിലും 120 പേജുള്ള വിശദമായ മൊഴിയാണ് കന്യാസ്ത്രീ മജിസ്‌ട്രേറ്റിന് നല്‍കിയിരിക്കുന്നതെന്നും ഡി.ജി.പി കോടതിയെ അറിയിച്ചിരുന്നു. ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തിയതിനാല്‍ പൊതുജന ശ്രദ്ധയുള്ള കേസാണിതെന്നാണ് റിമാന്‍ഡ് പറയുന്നത്. പൊതുജന ശ്രദ്ധയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കേസുമായി ബന്ധപ്പെട്ട നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഒരിക്കല്‍ പോലും താൻ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ബിഷപ്പിന്റെ വാദം.
Adjust Story Font
16