Quantcast

ബ്രൂവറിയ്ക്കും ഡിസ്റ്റലറിയ്ക്കും അനുമതി: സര്‍ക്കാര്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

മദ്യ നിർമാണശാലകൾ അനുവദിക്കരുത് എന്നത് സർക്കാർ നയമല്ലെന്നും പ്രാഥമിക അനുമതി മാത്രമാണ് നൽകിയതെന്നും സര്‍ക്കാര്‍ കോടതിയില്‍

MediaOne Logo

Web Desk

  • Published:

    3 Oct 2018 7:48 AM GMT

ബ്രൂവറിയ്ക്കും ഡിസ്റ്റലറിയ്ക്കും അനുമതി: സര്‍ക്കാര്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
X

പുതിയ ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ചതില്‍ സര്‍ക്കാര്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പുതിയ ബ്രൂവറികള്‍ തുടങ്ങാന്‍ വേണ്ടി സര്‍ക്കാര്‍ അനുമതി നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍‌ദേശം.

മദ്യ നിർമാണശാലകൾ അനുവദിക്കരുത് എന്നത് സർക്കാർ നയമല്ലെന്നും പ്രാഥമിക അനുമതി മാത്രമാണ് നൽകിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

TAGS :

Next Story