Quantcast

ഉരുള്‍പൊട്ടല്‍; കുണ്ടോടയിലെ 15 കുടുംബങ്ങൾക്ക് ഇതുവരെ സർക്കാർ സഹായം ലഭിച്ചില്ല

വീടുകൾ തകര്‍ന്ന 10 നിര്‍ദ്ധന കുടുംബങ്ങൾ വാടക ക്വാർട്ടേഴ്സുകളിലാണ് ഇപ്പോള്‍ താമസം. 

MediaOne Logo

Web Desk

  • Published:

    3 Oct 2018 2:59 AM GMT

ഉരുള്‍പൊട്ടല്‍; കുണ്ടോടയിലെ 15 കുടുംബങ്ങൾക്ക് ഇതുവരെ സർക്കാർ സഹായം ലഭിച്ചില്ല
X

ഉരുൾപൊട്ടൽ മൂലം വീട് നഷ്ടപെട്ട മലപ്പുറം കരുവാരക്കുണ്ട് കുണ്ടോടയിലെ 15 കുടുംബങ്ങൾക്ക് ഇതുവരെ സർക്കാർ വക യാതൊരു സഹായവും ലഭ്യമായില്ല. വീടുകൾ തകര്‍ന്ന 10 നിര്‍ദ്ധന കുടുംബങ്ങൾ വാടക ക്വാർട്ടേഴ്സുകളിലാണ് ഇപ്പോള്‍ താമസം. നിത്യവൃത്തിക്ക് വകയില്ലാത്ത ഇവര്‍ ക്വാര്‍ട്ടേഴ്സുകളുടെ വാടക നല്‍കാനാവാതെ പ്രയാസപ്പെടുകയാണ്.

ദുരിത ബാധിതർക്കുള്ള സാമ്പത്തിക സഹായ വിതരണം പൂർത്തിയാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് കരുവാരക്കുണ്ട് കുണ്ടോടയിൽ കിടന്നുറങ്ങാൻ ഇടമില്ലാതെ 15 കുടുംബങ്ങൾ ദുരിതത്തിലായിരിക്കുന്നത്. മേഖലയിലെ 90 ശതമാനം ദുരിത ബാധിതരുടെ അക്കൗണ്ടുകളിലേക്കും പതിനായിരം രൂപാ വീതം എത്തിയപ്പോൾ ആവശ്യമായ രേഖകളെല്ലാം സമർപ്പിച്ച കുടുംബങ്ങൾക്ക് യാതൊരു സഹായവും ലഭിച്ചില്ല. ആഗസ്റ്റ് ആദ്യ വാരത്തിൽ തകർന്ന വീടുകൾ ഇപ്പോഴും അതേ പടി തന്നെ കിടക്കുകയാണ്. നിർമാണത്തിലിരുന്നതടക്കം നിരവധി വീടുകളാണ് പ്രളയത്തിൽ നിലം പൊത്തിയത്. ഇതിനു പുറമെ കുടിവെള്ള ക്ഷാമവും കുണ്ടോടയിലെ സാധാരണ കുടുംബങ്ങളെ പ്രയാസത്തിലാക്കുന്നു.

TAGS :

Next Story