ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതി വിധിയില്‍ അതൃപ്തിയുമായി മാളികപ്പുറം മേല്‍ശാന്തി
കോടതിവിധി പരാതിരഹിതമായി നടപ്പിലാക്കാനാവില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും കോടതി പഠിച്ചില്ല
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ അതൃപ്തി അറിയിച്ച് മാളികപ്പുറം മേല്‍ശാന്തി. ശബരിമലയിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പഠിക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ശബരിമലയിലെ നിലവിലെ സാഹചര്യത്തില്‍ കോടതി വിധി പരാതിരഹിതമായി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും മേല്‍ശാന്തി വി.എന്‍ അനീഷ് നമ്പൂതിരി മീഡിയവണിനോട് പറഞ്ഞു.
വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് പഠിക്കാന്‍ തയ്യാറാകാതിരുന്ന കോടതി ശബരിമലയില്‍ ഇത്രയും കാലം ആചരിച്ചിരുന്നവ മണ്ടത്തരമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാരും ബോര്‍ഡും ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കിയാലും കോടതി ഉത്തരവ് പരാതിരഹിതമായി നടപ്പിലാക്കാനാവില്ലന്ന് മാളികപ്പുറം മേല്‍ശാന്തി വി. എന്‍ അനീഷ് നമ്പൂതിരി പറഞ്ഞു.
ആചാരക്രമങ്ങള്‍ പാലിക്കാതെ കേരളത്തിനകത്തും പുറത്തുമുള്ള ഭക്തകള്‍ സന്നിധാനത്ത് എത്തില്ല, എന്നാല്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നവര്‍ എത്തും.
മാളികപ്പുറത്ത് ദേവി പ്രതിഷ്ഠയുണ്ടെങ്കിലും അതിന്റെ പേരില്‍ ശബരിമലയിലെ ആചാരക്രമം മാറ്റാനാകില്ല. ആചാരങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യം വിശ്വാസിക്ക് കൊടുക്കണം. ഇവിടേക്ക് എത്തുന്നവര്‍ ഇവിടെയുള്ള നിയന്ത്രണങ്ങളും പാലിക്കണം.
Adjust Story Font
16