ലൈംഗിക പീഡനക്കേസ്; സി.പി.എം നേതാവ് വിജേഷിനെ റിമാന്‍ഡ് ചെയ്തു
14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പാലക്കാട്ടെ സി.പി.എമ്മുകാരെല്ലാം ശശിക്കു പഠിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ വി.കെ ശ്രീകണ്ഠൻ പ്രതികരിച്ചു.
ലൈംഗിക പീഡനക്കേസിൽ സി.പി.എം മണ്ണാർക്കാട് കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പാലക്കാട്ടെ സി.പി.എമ്മുകാരെല്ലാം ശശിക്കു പഠിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ വി.കെ ശ്രീകണ്ഠൻ പ്രതികരിച്ചു.
പരാതിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷമാണ് നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ സി.പി.എം പ്രാദേശിക നേതാവ് വിജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അവധിയായിരുന്നതിനാൽ മണ്ണാർക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. തുടർന്നാണ് റിമാൻഡ് ചെയ്തത്. സ്വന്തം പാർട്ടിയിലുള്ള സ്ത്രീകളെ പീഡിപ്പിക്കുന്ന അവസ്ഥയിലേക്ക് സി.പി. എം തരം താഴ്ന്നുവെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.
പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി ചർച്ച ചെയ്യപ്പെടുന്നതിനിടെ മണ്ണാർക്കാട് ഏരിയയിൽത്തന്നെയുണ്ടായ പുതിയ സംഭവവികാസങ്ങൾ സി.പി.എമ്മിന് തലവേദനയായിട്ടുണ്ട്.
ये à¤à¥€ पà¥�ें- സി.പി.എമ്മില്‍ വീണ്ടും ലൈംഗിക പീഡന പരാതി: മണ്ണാര്‍ക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍
Adjust Story Font
16