ചേളാരി ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനം
പ്ലാന്റിന്റെ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് ആശങ്ക പടരുന്ന സാഹചര്യത്തില്ലാണ് തീരുമാനം.
മലപ്പുറം ചേളാരി ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തേഞ്ഞിപ്പാലം പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പ്ലാന്റിന്റെ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് ആശങ്ക പടരുന്ന സാഹചര്യത്തില്ലാണ് തീരുമാനം.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചേളാരിയിലെ എല്‍.പി.ജി പ്ലാന്റിനകത്ത് പഞ്ചായത്ത് അനുമതിയില്ലാതെ പല നിര്‍മ്മാണ പ്രവര്‍ത്തിയും നടത്തിയതായി വാര്‍ഡ് മെമ്പര്‍ സവാദ് അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പ്ലാന്റിന്റെ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് ആശങ്ക പടരുന്ന സാഹചര്യത്തിലാണ് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
പ്ലാന്റിലെ സംഭരണികള്‍ അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് നല്‍കിയ രേഖകള്‍ പരിശോധിക്കാനും അനധികൃത നിര്‍മ്മാണം കണ്ടത്താനുമുള്ള പ്രാഥമിക പരിശോധനക്ക് അഞ്ചംഗ ഉപ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. 1992 ല്‍ 400 മെട്രിക്ക് ടണ്‍ ശേഷിയില്‍ ആരംഭിച്ച പ്ലാന്റ് പിന്നീട് പഞ്ചായത്ത് അനുമതിയില്ലാതെ സംഭരണ ശേഷി പല മടങ്ങ് വര്‍ധിപ്പിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത പഞ്ചായത്ത് ബോര്‍ഡ് മീറ്റിങില്‍ സാമൂഹ്യ പ്രവര്‍ത്തകരടങ്ങുന്ന വിദഗ്ധ സമതിയെ നിയോഗിച്ച് പരിശോധ പൂര്‍ത്തിയാക്കി നടപടികളുമായി മുന്നോട്ട പോകാനാണ് ഭരണസമിതിയുടെ തീരുമാനം.
Adjust Story Font
16