സി.പി.എം പാലക്കാട് ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന്: പി.കെ ശശി എം.എല്‍.എ പങ്കെടുക്കില്ല
യോഗം പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തില്‍. വിഷയം ജില്ലാ കമ്മിയുടെ അജണ്ടയിലില്ല. പാര്‍ട്ടി പരിപാടികളില്‍ അനൌദ്യോഗിക വിലക്കുള്ള ശശി യോഗത്തില്‍ പങ്കെടുക്കില്ല.
പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന വിവാദം കത്തി നിൽക്കുന്നതിനിടയിൽ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് യോഗം ചേരും. ശശിക്കെതിരായ ആരോപണം അന്വേഷിക്കുന്ന സമിതി റിപ്പോർട്ട് സംസ്ഥാനക്കമ്മിറ്റിക്ക് സമർപ്പിച്ചിട്ടില്ലാത്തതിനാൽ വിഷയം ജില്ലാ കമ്മിറ്റിയുടെ അജണ്ടയിലില്ല.
പി.കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം അന്വേഷിക്കുന്ന സമിതി റിപ്പോർട്ട് സമർപ്പിക്കുകയോ സംസ്ഥാന സമിതി അക്കാര്യം ചർച്ച ചെയ്യുകയോ ചെയ്യാത്ത സാഹചര്യത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അജണ്ടയിലും അക്കാര്യം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പരിപാടികളിൽ നിന്നും അനൗദ്യോഗികമായി മാറ്റിനിർത്തിയിട്ടുള്ള ശശി ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും പങ്കെടുക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഈ ഘടകങ്ങളിൽ അംഗമായ ശശിക്ക് നിലവിൽ അതിൽ പങ്കെടുക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളൊന്നുമില്ല. പക്ഷേ അനൗദ്യോഗിക വിലക്ക് പ്രഖ്യാപിച്ച പാർട്ടിയെ ശശി വെല്ലുവിളിക്കുമോ എന്നതാണ് ശ്രദ്ധേയമായ പ്രശ്നം. അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ശശിക്കെതിരായ ആരോപണം അംഗങ്ങളാരെങ്കിലും ജില്ലാ കമ്മിറ്റി യോഗത്തിൽ ഉന്നയിക്കാനുള്ള സാധ്യതയുമുണ്ട്.
Adjust Story Font
16