ഫ്രാങ്കോ മുളയ്ക്കല്‍ ഈ മാസം 20വരെ വീണ്ടും റിമാന്റില്‍
പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലും പ്രതിഭാഗം ജാമ്യാപേക്ഷ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് വീണ്ടും 14 ദിവസത്തേക്ക് കൂടി റിമാന്റ് ചെയ്യുകയായിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ മാസം 20 വരെ വീണ്ടും റിമാന്റ് ചെയ്തു. ആദ്യ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് പാല കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോയെ ഹാജരാക്കി. അതേസമയം ഹൈക്കോടതിയില്‍ വീണ്ടും ജാമ്യഹരജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു.
ആദ്യത്തെ 12 ദിവസത്തെ റിമാന്‍റ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് കൃത്യം 11 മണിക്ക് തന്നെ പാല ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഹാജരാക്കി. പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലും പ്രതിഭാഗം ജാമ്യാപേക്ഷ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് വീണ്ടും 14 ദിവസത്തേക്ക് കൂടി റിമാന്റ് ചെയ്യുകയായിരുന്നു. 20ാം തീയതി വീണ്ടും ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കണം. അതേസമയം അടുത്ത ആഴ്ച തന്നെ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.
സാക്ഷികളെ സ്വാധീനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പൊലീസ് എതിര്‍ത്തത്.
ആയതിനാല്‍ അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്ന വാദമാകും ഇനി പ്രതിഭാഗം കോടതിയില്‍ പറയുക. അതുകൊണ്ട് തന്നെ ആദ്യ രണ്ട് തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കാര്യമായ പരാതികള്‍ ഒന്നും തന്നെ ഉന്നയിച്ചില്ല.
Adjust Story Font
16