ഇടുക്കി ഡാം തുറന്നു
മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും ഇടുക്കിയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ഡാം തുറന്നത്.
ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കൻഡിൽ അമ്പതിനായിരം ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കെ. എസ്.ഇ.ബി പല തവണ തീരുമാനം മാറ്റിയത് ജനങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കിയെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ ആരോപിച്ചു. എന്നാല്‍അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഒന്നുമില്ലായിരുന്നുവെന്ന് ജില്ലാകലക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു.
അണക്കെട്ട് തുറക്കുന്ന സമയം പല തവണ മാറ്റിയെങ്കിലും കൃത്യം 11:02 ന് ചെറുതോണി അണിക്കെട്ടിന്റെ മധ്യഭാഗത്തെ ഷട്ടർ 70 സെന്റീമീറ്റർ ഉയർത്തി. സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ഇന്നലെ വൈകിട്ട് നാല് മണിക്ക് അണക്കെട്ട് തുറക്കാനാണ് അദ്യം തീരുമാനിച്ചത്.പിന്നീട് രണ്ട് തവണ സമയം നീട്ടിയത് ജനങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കിയെന്ന് ഇടുക്കി എം.എൽ.എ ആരോപിച്ചു. മഴയിലും നീരൊഴുക്കിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ അടിസ്ഥാനപ്പെടുത്തി കെ.എസ്.ഇ.ബി നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് ജില്ലാ കലക്ടർ പ്രതികരിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ സാഹചര്യം തമിഴ്നാട് ഉദ്യോഗസ്ഥരുമായി ചേർന്ന് നിരന്തരം ചർച്ച ചെയ്യുന്നുണ്ട്. ഇടുക്കിയിൽ മാട്ടുപ്പെട്ടി, ലോവർ പെരിയാർ, കല്ലാർ, പൊന്മുടി മലങ്കര, കുണ്ടള, കല്ലാർകുട്ടി അണക്കെട്ടുകളും തുറന്ന നിലയിലാണ്.
Adjust Story Font
16