തൃശൂര്‍ വിമലഗിരി പബ്ലിക് സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട അധ്യാപികമാര്‍ നിരാഹാര സമരം തുടരുന്നു
പത്ത് വര്‍ഷത്തിലധികമായി സ്കൂളില്‍ ജോലി ചെയ്തിരുന്നവരോടാണ് ഈ അധ്യയന വര്‍ഷം മുതല്‍ ജോലിക്ക് വരേണ്ടെന്ന് മാനേജ്മെന്റ് പറഞ്ഞത്.
തൃശൂര്‍ വിമലഗിരി പബ്ലിക് സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട അധ്യാപികമാര്‍ നിരാഹാര സമരം തുടരുന്നു. സമരം മൂന്ന് ദിവസം പിന്നിട്ടതോടെ നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനില മോശമായി തുടങ്ങി.
പത്ത് വര്‍ഷത്തിലധികമായി സ്കൂളില്‍ ജോലി ചെയ്തിരുന്നവരോടാണ് ഈ അധ്യയന വര്‍ഷം മുതല്‍ ജോലിക്ക് വരേണ്ടെന്ന് മാനേജ്മെന്റ് പറഞ്ഞത്. അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ സ്കൂള്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സ്കൂളിന് മുന്നില്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചു. സമരം 135 ദിവസം പിന്നിട്ടിട്ടും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള അനുരഞ്ജന നീക്കവും ഉണ്ടാവാത്ത സാഹചര്യത്തിലാണ് അധ്യാപികമാര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. പിരിച്ചു വിട്ടവര്‍ യോഗ്യത ഇല്ലാത്തവരാണെന്നാണ് മാനേജ്മെന്റ് പറയുന്നത്. പത്ത് വര്‍ഷം പിന്നെ ഇവര്‍ സ്കൂളില്‍ എങ്ങനെ പഠിപ്പിച്ചുവെന്നതിന് മാനേജ്മെന്റിന് ഉത്തരമില്ല. സമരത്തിന് പിന്തുണയുമായി നിരവധി സംഘടനകള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. സമരം ഒത്തു തീര്‍ക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച വേണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
Adjust Story Font
16