Quantcast

മഴ ശക്തമായി, ഇഞ്ചി വില കുറഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ശക്തമായ വെള്ളപൊക്കത്തില്‍ ഏക്കര്‍ കണക്കിന് ഇഞ്ചി കൃഷിയാണ് നശിച്ചത്. ഇഞ്ചിയുടെ ലഭ്യത കുറഞ്ഞതോടെ മികച്ച വിലയാണ് ഇഞ്ചിക്ക് ലഭിച്ചത്.

MediaOne Logo

Web Desk

  • Published:

    7 Oct 2018 3:17 AM GMT

മഴ ശക്തമായി, ഇഞ്ചി വില കുറഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
X

മഴ വീണ്ടും ശക്തമായതോടെ ഇഞ്ചിക്ക് വില കുറഞ്ഞു. പ്രളയത്തില്‍ വലിയ നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് ഇഞ്ചി വില കുറഞ്ഞത് വലിയ തിരിച്ചടിയാണ്.

ശക്തമായ വെള്ളപൊക്കത്തില്‍ ഏക്കര്‍ കണക്കിന് ഇഞ്ചി കൃഷിയാണ് നശിച്ചത്. ഇഞ്ചിയുടെ ലഭ്യത കുറഞ്ഞതോടെ മികച്ച വിലയാണ് ഇഞ്ചിക്ക് ലഭിച്ചത്. പലരും കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്റ്റോക്ക് ചെയ്ത ഇഞ്ചിയാണ് വിറ്റത്. 60 കിലോ വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് 4000 രൂപ വരെ ലഭിച്ചിരുന്നു. വീണ്ടും മഴ തുടങ്ങിയതോടെ വില കുറഞ്ഞു.

നിലവില്‍ മൂപ്പുള്ള ഇഞ്ചിക്ക് ഒരു ചാക്കിന് 3000 രൂപയും ഇളയതിന് 2500 രൂപയുമാണ് കര്‍ഷകന് ലഭിക്കുന്നത്.എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വില മികച്ചതാണ്.വയനാട്ടിലെ വാഴ കര്‍ഷകരും വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.വയനാടന്‍ നേന്ത്രവാഴക്ക് വെറും 16 രൂപയാണ് കര്‍ഷകന് ലഭിക്കുന്നത്.

TAGS :

Next Story