ശബരിമല സ്ത്രീപ്രവേശനം: സര്‍ക്കാര്‍ നിലപാടിന് അനുകൂലമാണ് സുപ്രീം കോടതി വിധിയെന്ന് മുഖ്യമന്ത്രി
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ കേരളത്തിന്റെ മതേതര ഐക്യം തകര്‍ക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ പുനഃപ്പരിശോധനാ ഹരജി നല്‍കില്ലെന്നും പിണറായി.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ കേരളത്തിന്റെ മതേതര ഐക്യം തകര്‍ക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പുനഃപ്പരിശോധനാ ഹരജി നല്‍കില്ല. സര്‍ക്കാര്‍ നിലപാടിന് അനുകൂലമാണ് സുപ്രീം കോടതി വിധി.
സംസ്ഥാനത്തിന്റെ ഒത്തൊരുമയും മതേതര മനസ്സും തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതേതര മനസ്സാണ് കേരളത്തിന്റെ പ്രത്യേകത. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ് കേരളം മുന്നേറിയതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സ്ത്രീകളെ അരങ്ങിലെത്തിക്കാന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ചരിത്രത്തിന്‍റെ ഭാഗമാണ്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയാണ്. ശബരിമല സ്ത്രീ പ്രവേശം കോടതിയില്‍ എത്തിയത് എല്‍.ഡി.എഫ് ഇടപെടല്‍ മൂലമല്ല. മാസപൂജകള്‍ക്ക് പ്രായഭേദമന്യേ സ്ത്രീകള്‍ വരാറുണ്ടായിരുന്നു എന്ന് തുടങ്ങി വിധിയെ അംഗീകരിക്കാത്തവര്‍ കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16