Quantcast

നിയമവിരുദ്ധമായ ഫ്ലെക്സ്, പരസ്യ ബോർഡുകൾ എടുത്തു മാറ്റാത്ത തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈകോടതി

MediaOne Logo

Web Desk

  • Published:

    9 Oct 2018 12:20 PM GMT

നിയമവിരുദ്ധമായ ഫ്ലെക്സ്, പരസ്യ ബോർഡുകൾ എടുത്തു മാറ്റാത്ത തദ്ദേശ സ്വയംഭരണ  സെക്രട്ടറിക്കെതിരെ  നടപടിയെടുക്കണമെന്ന് ഹൈകോടതി
X

നിയമവിരുദ്ധമായ ഫ്ലെക്സ്, പരസ്യ ബോർഡുകൾ എടുത്തു മാറ്റാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിര്‍ദേശം.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളെയും ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസില്‍ കക്ഷി ചേർത്തു. ഫ്ലെക്സ് ബോർഡ്‌ വെയ്ക്കുന്നതിൽ ഹൈ കോടതി നിർദേശങ്ങള്‍ കൊച്ചി നഗരസഭ പാലിക്കുന്നില്ലെന്ന് അമിക്കസ് ക്യുറി കോടതിക്ക് റിപ്പോർട്ട്‌ നൽകി.

നിയമ വിരുദ്ധമായ ഫ്ലക്സ്, പരസ്യ ബോർഡുകൾ റോഡരികില്‍ നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച് വലിയ പോരാട്ടത്തിന്റെ തുടക്കം മാത്രമാണിതെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. കോടതി ഇടപെടൽ ഇനിയും തുടരുമെന്ന് വ്യക്തമാക്കിയ ഹൈ കോടതി കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കൊല്ലം, കണ്ണൂർ കോർപ്പറേഷനുകളെയും കക്ഷി ചേർത്തു. ഇതിനിടെ ഫ്ളക്സ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കൊച്ചി നഗര സഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിക്കസ് ക്യുറി ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി. കൊച്ചി നഗര സഭ ഫ്ലെക്സ് ബോർഡുകൾ വയ്ക്കുന്ന കാര്യത്തിൽ മാനദണ്ഡം പാലിക്കുന്നില്ല. ഫ്ലെക്സ് ബോർഡ്‌ ആറു വർഷം മുൻപ് ഹൈ കോടതി നൽകിയ ഉത്തരവിന്റെ നഗ്നമായ ലംഘനം നടത്തുന്നു. കൊച്ചി നഗര സഭയുടെ നടപ്പാതകൾ രാഷ്ട്രീയ, സിനിമ, റിയൽ എസ്റ്റേറ്റ്‌ പരസ്യ ബോർഡുകൾ കൈയടക്കി സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവര്‍ക്ക് ഈ നടപ്പാതയിലൂടെ സഞ്ചരിക്കാനാവുന്നില്ല. കെ.എസ്.ഇ.ബി ടെലഫോൺ പോസ്റ്റ്‌കളിൽ ആണ് ഫ്ളക്സുകൾ തുക്കിയിരിക്കുന്നത്. കൊച്ചി കോർപ്പറേഷന്റെ ദിശ സുചന ബോർഡുകൾ ഫ്ലെക്സ് കൊണ്ട് മറച്ചിരിക്കുന്നുവെന്നും വാഹനം ഓടിക്കുന്നവർക്ക് ട്രാഫിക് സിഗ്നൽ കാണാതെ അപകടം പതിവാണെന്നുമാണ് റിപോര്‍ട്ടിലുള്ളത്.

TAGS :

Next Story