Quantcast

കൊച്ചിയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; സ്വകാര്യ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

മൂന്നംഗ സംഘം ഹോട്ടലിൽ അതിക്രമിച്ച് കടന്ന് സാധനങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. 

MediaOne Logo

Web Desk

  • Published:

    9 Oct 2018 3:35 AM GMT

കൊച്ചിയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; സ്വകാര്യ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
X

കൊച്ചി കലൂരിൽ സ്വകാര്യ ഹോട്ടലിന് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം .മൂന്നംഗ സംഘം ഹോട്ടലിൽ അതിക്രമിച്ച് കടന്ന് സാധനങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. തൊഴിലാളികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഹോട്ടലിൽ അതിക്രമിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സ്ഥാപനം അടിച്ചുതകർത്ത സംഘം ഹോട്ടലുടമയുടെ വാഹനത്തിനും നേരെയും ആക്രമണം നടത്തി . കഴിഞ്ഞ മാസം 17നും ഇതേ സംഘം ഹോട്ടലിൽ സമാനമായ ആക്രമണം നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്കിയെങ്കിലും പ്രതികള്‍ക്ക് അനുകൂലമായ സമീപനമാണ് ഉണ്ടായതെന്നാണ് ഹോട്ടലുടമ പറയുന്നത്.

ഹോട്ടലിലെ മുൻ ജീവനക്കാരന്റെ സുഹൃത്തായ ഷിന്റെോയും സംഘവുമാണ്അക്രമണം നടത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. നേരത്തെ നല്കിയ പരാതിയെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ പറയുന്നു. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

TAGS :

Next Story