Quantcast

ശബരിമല സ്ത്രീപ്രവേശന വിധിയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസും ബി.ജെ.പിയുടെ വലയില്‍ വീണ് പോയി

MediaOne Logo

Web Desk

  • Published:

    9 Oct 2018 5:58 AM GMT

ശബരിമല സ്ത്രീപ്രവേശന വിധിയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി
X

ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങളെ അനുവദിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസും ബി.ജെ.പിയുടെ വലയില്‍ വീണ് പോയി. കോടതി വിധി നടപ്പിലാക്കുകയെന്നത് സര്‍ക്കാറിന്റെ ഭരണഘടന ബാധ്യതയാണെന്നും കടകംപള്ളി പറ‍ഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഉത്കണ്ഠയുള്ള ഭക്തജനങ്ങളുണ്ട്. അവരുടെ പ്രതിഷേധത്തെ മനസ്സിലാക്കാം. പ്രതിഷേധത്തിന്റെ മറ പിടിച്ച് ചിലര്‍ ക്ഷേത്രങ്ങളില്‍ ആധിപത്യമുണ്ടാക്കുന്നു. അക്രമങ്ങളെ അനുവദിക്കില്ല. വിശ്വാസികളുടെ പ്രതിഷേധം സ്വാഭാവികം. സര്‍ക്കാര്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്നും കടകംപള്ളി പറഞ്ഞു.

എല്ലാ വശങ്ങളും പഠിച്ചതിന് ശേഷമാണ് സുപ്രീം കോടതി വിധി തീരുമാനം നടപ്പിലാക്കുക. വര്‍ഗീയ ശക്തികള്‍ അക്രമമുണ്ടാക്കാന്‍ ശ്രമിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം. പുനഃപ്പരിശോധന ഹരജി ആരും നല്‍കുന്നതിലും തടസ്സമില്ല. ഭക്തരെന്ന പേരില്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമം അനുവദിക്കില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ വലയില്‍ കോണ്‍ഗ്രസും വീണു പോയി. ഭക്തജനങ്ങളുമായി ഒരു തര്‍ക്കത്തിനും സര്‍ക്കാറില്ലെന്നും സര്‍ക്കാര്‍ അവരുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി.

TAGS :

Next Story