Quantcast

കവി എം.എന്‍ പാലൂര്‍ അന്തരിച്ചു 

കോഴിക്കോട് കോവൂരുള്ള വസതിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932ലാണ് പാലൂര്‍ ജനിച്ചത്.

MediaOne Logo

Web Desk

  • Published:

    9 Oct 2018 2:43 AM GMT

കവി എം.എന്‍ പാലൂര്‍ അന്തരിച്ചു 
X

കവി എം.എന്‍ പാലൂര്‍ അന്തരിച്ചു. 86 വയസായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കവിതയ്ക്ക് പുതിയ സൌന്ദര്യഭാവവും ധര്‍മബോധവും പകര്‍ന്ന് നല്‍കിയ കവിക്ക് വിട. ആധുനികവും പരമ്പരാഗതവുമായി കാവ്യമേഖലകളില്‍ തന്റെതായ കയ്യൊപ്പ് പതിപ്പിച്ചിരുന്നു പാലൂര്‍. എറണാകുളം ജില്ലയിലെ പാറക്കടവില്‍ 1932 ല്‍ ജനനം. മാധവന്‍ നമ്പൂതിരിയെന്ന പാലൂര്‍ ചെറുപ്രായത്തില്‍ തന്നെ സംസ്കൃതവും കഥകളിയും അഭ്യസിച്ചു. പിന്നെ ജിവിക്കാന്‍ വേണ്ടി ഡ്രൈവറായി. മുംബൈ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 31 വര്‍ഷം നീണ്ട സേവനം. അങ്ങനെ പാലൂര്‍ വിമാനത്താവളത്തിലെ കവിയുമായി.

കാവ്യജീവിതത്തിനിടയില്‍ കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ആശാന്‍ പുരസ്കാരവുമടക്കമുള്ളവ പാലൂരിനെ തേടിയെത്തി. കലികാലം, പേടിത്തൊണ്ടന്‍,പച്ചമാങ്ങ, പ്രാര്‍ത്ഥന തുടങ്ങിയ കൃതികളിലൂടെ വായനക്കാര്‍ പാലൂരിനെ ഹൃദയത്തിലേറ്റി. കഥയില്ലാത്തവന്റെ കഥയിലൂടെ മലയാളിക്ക് മികച്ച ആത്മകഥയും പാലൂര്‍ സമ്മാനിച്ചിരുന്നു. 1990 ന് ശേഷം കോഴിക്കോട്ടെ പാലൂര്‍ മനയായിരുന്നു പാലൂരിന് എല്ലാം എല്ലാം. അവസാന നിമിഷത്തിനും അങ്ങനെ പാലൂര്‍ മന സാക്ഷിയായി.

TAGS :

Next Story