ഹിന്ദു എന്ന പേരില്‍ സമരത്തിനിറങ്ങുന്നത് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധ സമരങ്ങളെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍.
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധ സമരങ്ങളെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. സമരത്തിന് വളംവെച്ചത് ദേവസ്വം പ്രസിഡന്റ് പത്മകുമാറെന്നും വെള്ളാപ്പള്ളി. അദ്ദേഹത്തിന് നിലപാടുമില്ല, നിലവാരവുമില്ല. അദ്ദേഹത്തിന് ആ കസേരയിലിരിക്കാന്‍ അര്‍ഹതയില്ല. തമ്പുരാക്കന്മാര്‍ പറയുന്നത് അടിയാന്മാര്‍ കേള്‍ക്കണമെന്ന് പറയുന്നത് ശരിയല്ല. ഹിന്ദു എന്ന പേരില്‍ സമരത്തിനിറങ്ങുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി. ആചാരങ്ങള്‍ അനുഷ്ഠിക്കണം, നിയമങ്ങള്‍ അനുസരിക്കണം. ആ വിധിയെ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിധി, കര്‍മം കൊണ്ട് മറികടക്കണം. തെരുവിലിറങ്ങി അക്രമം കാണിക്കരുത്. രാജ്യത്തെ ഭ്രാന്താലയമായി മാറ്റരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പന്തളം രാജകുടുംബത്തെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. കേരള മുഖ്യമന്ത്രി വിളിച്ച യോഗം ബഹിഷ്കരിച്ചത് തെറ്റ്. രാജ്യത്ത് ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുത്. മുഖ്യമന്ത്രി കാര്യങ്ങള്‍ നന്നായി വിശദീകരിച്ചിട്ടുണ്ട്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നിലപാടില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16