ഹൈക്കോടതി ജഡ്ജിമാരായി 5 പേരെ കൊളീജ്യം ശുപാർശ ചെയ്തു
അഭിഭാഷകനായ പി ഗോപാലിനെ ജഡ്ജി സ്ഥാനത്തേക്ക് ശുപാർശ ചെയ്യേണ്ടെന്നാണ് കൊളീജ്യം തീരുമാനം. മറ്റ് മൂന്ന് ശുപാര്‍ശളിൽ തീരുമാനമെടുക്കുന്നത് മാറ്റിവച്ചു.
കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ അഞ്ചു പേരെ കൊളീജ്യം ശുപാർശ ചെയ്തു. അഭിഭാഷകരായ വിജി അരുൺ, എൻ നഗരേഷ്, പി.വി കുഞ്ഞികൃഷ്ണൻ, ജുഡീഷ്യൽ ഉദ്യോഗസ്ഥരായ ടി.വി അനിൽകുമാർ, എൻ അനിൽകുമാർ എന്നിവരെയാണ് കൊളീജ്യം ശുപാർശ ചെയ്തത്. അഭിഭാഷകനായ പി ഗോപാലിനെ ജഡ്ജി സ്ഥാനത്തേക്ക് ശുപാർശ ചെയ്യേണ്ടെന്നാണ് കൊളീജ്യം തീരുമാനം. മറ്റ് മൂന്ന് ശുപാര്‍ശളിൽ തീരുമാനമെടുക്കുന്നത് മാറ്റിവച്ചു.
Next Story
Adjust Story Font
16