അഭിമന്യു വധക്കേസ്; പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രം,1 മുതല്‍ 16 വരെയുള്ള പ്രതികള്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍
പത്താം പ്രതി സഹലാണ് അഭിമന്യുവിനെ കുത്തിയതെന്നും കുറ്റപത്രം പറയുന്നു. കുറ്റപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
- Published:
12 Oct 2018 5:25 AM GMT
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിലെ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രം. പ്രതികള്‍ തങ്ങളുടെ രക്തം കലര്‍ന്ന വസ്ത്രങ്ങളും മൊബൈല്‍ ഫോണും ആയുധങ്ങളും കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചു.അഭിമന്യുവിനെ കാണിച്ച് കൊടുത്തത് ഒന്നാം പ്രതി മുഹമ്മദാണ് .പത്താം പ്രതി സഹലാണ് അഭിമന്യുവിനെ കുത്തിയതെന്നും കുറ്റപത്രം പറയുന്നു. കുറ്റപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. കേസില്‍ ഒന്ന് മുതല്‍ 16 വരെയുള്ള പ്രതികള്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
അഭിമന്യു വധക്കേസില്‍ 16 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പാണ് പുറത്തായത്. ആദ്യ കുറ്റപത്രത്തില്‍ ഉള്‍പെട്ട ഏഴ് പേര്‍ ഇപ്പോഴും ഒളിവിലാണ്. ചുവരെത്തുഴുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന ഗൂഡാലോചന നടത്തിഅഞ്ച് ബൈക്കുകളിയാണ് സംഘം എത്തിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എഴുതിയിരുന്ന ചുവരുകള്‍ മനപൂര്‍വ്വം മായ്ച് കളഞ്ഞതിനെ ചോദ്യം ചെയ്തപ്പോള്‍ ആയുധങ്ങള്‍ കാണിച്ച ക്യാമ്പസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. മഹാരാജാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് കോളേജിലെ നേതാവായ അഭിമന്യുവിനെ സംഘത്തിന് ചൂണ്ടികാണിച്ച് കൊടുത്തത്. 9-ാം പ്രതി ചിപ്പു എന്ന ഷിഫാസ് അഭിമന്യുവിനെ പിടിച്ച് നിര്‍ത്തി.
10ാം പ്രതി സഹല്‍ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. 11-ാം പ്തി ജിസാലാണ് അര്‍്ജ്ജുനെ പിടിച്ച് നിര്‍ത്തിയത്. 12-ാം പ്രതി ഷാഹിമാണ് കുത്തിയത്. വിനീഷ് എന്ന വിദ്യാര്‍ത്ഥിയെ 13-ാം പ്രതി സനീഷും കുത്തി. സംഘത്തിലുള്ള മറ്റ് പ്രതികള്‍ എസ്.എഫ്.ഐ വിദ്യാര്‍ഥികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒരു ബൈക്ക് മാത്രം ഉപേക്ഷിച്ച് മറ്റ് വാഹനങ്ങളില്‍ പ്രതികള്‍ രക്ഷപെടുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തുവന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ये à¤à¥€ पà¥�ें- അഭിമന്യു വധം: കുറ്റപത്രം തയ്യാറായി; മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
ये à¤à¥€ पà¥�ें- അഭിമന്യു കൊലപാതകം; പ്രതികളിലൊരാള്‍ കീഴടങ്ങി
Adjust Story Font
16