പ്രകൃതിയെ പരിഗണിച്ചുള്ള വികസന നയം രൂപപ്പെടണമെന്ന് നിയമസഭ പരിസ്ഥിതി കമ്മറ്റി
പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പരിസ്ഥിതി കമ്മറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭയില്‍ വയ്ക്കും.
ഇപ്പോള്‍ പിന്തുടരുന്ന വികസന സങ്കല്‍പ്പങ്ങളുമായി ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പ്രളയത്തിലൂടെ ബോധ്യപ്പെട്ടെന്ന് നിയമസഭ പരിസ്ഥിതി കമ്മറ്റി. പ്രകൃതിയെ പരിഗണിച്ചുള്ള വികസന നയം രൂപപ്പെടണമെന്നും നിയമസഭ പരിസ്ഥിതി കമ്മറ്റി ചെയര്‍മാന്‍ മുല്ലക്കര രത്നാകരന്‍ പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പരിസ്ഥിതി കമ്മറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭയില്‍ വയ്ക്കും.
മഹാപ്രളയത്തില്‍ കേരളത്തിന്റെ പാരിസ്ഥിതിക ഘടനയില്‍ വലിയമാറ്റം സംഭവിച്ചു. വെളളപൊക്കം, ഉരുള്‍പെട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പരിസ്ഥിതിയെ വലിയ തോതില്‍ ബാധിച്ചു. മുല്ലക്കര രത്നാകരന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ നിയമസഭ പരിസ്ഥിതി കമ്മറ്റി ഈ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്.ഇടുക്കി,വയനാട് ജില്ലകളില്‍ സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി.
പ്രകൃതി ദുരന്തങ്ങളുടെ തീവ്രത കുറക്കാന്‍ പ്രരിസ്ഥിതി സൌഹൃദ വികസനങ്ങളിലൂടെ കഴിയുമെന്നും മുല്ലക്കര രത്നാകരന്‍ എം.എല്‍.എ പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് വികസന നയം രൂപീകരിക്കണം. പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം പ്രത്യേക യോഗവും വിളിച്ച് ചേര്‍ക്കുന്നുണ്ട്. ജനപ്രതിനിധികള്‍,വിവിധ ഉദ്യോഗസ്ഥര്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.പാലക്കാട്,ഇടുക്കി,തിരുവന്തപുരം ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ കൂടി സന്ദര്‍ശനം നടത്തിയ ശേഷം സംഘം റിപ്പോര്‍ട്ട് തയ്യറാക്കി നിയമസഭയില്‍ വയ്ക്കും.
Adjust Story Font
16