സംസ്ഥാനത്തെ ഡാമുകള്‍ സുരക്ഷിതമെന്ന് വിദഗ്ധ സമിതി
അന്താരാഷ്ട്രഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, ജലസേചന ചീഫ് എഞ്ചിനീയര്‍ കെ.എ ജോഷി കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയര്‍ ബിബിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
സംസ്ഥാനത്തെ ഡാമുകള്‍ സുരക്ഷിതമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, ജലസേചന ചീഫ് എഞ്ചിനീയര്‍ കെ.എ ജോഷി കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയര്‍ ബിബിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രളയത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. ഡാമുകളുടെ ഉയരം കൂട്ടുക, സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുക ഡാമില്‍ അടിഞ്ഞുകൂടിയിട്ടുളള ചെളി നീക്കം ചെയ്യുക എന്നിവയിലൂടെ ഡാമിന്‍റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാലോചിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Next Story
Adjust Story Font
16