ശബരിമല സ്ത്രീ പ്രവേശന വിധിയെ അനുകൂലിച്ച് ഭരണഘടന സംരക്ഷണ റാലി
തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നിന്നായിരുന്നു റാലിയുടെ തുടക്കം.സാംസ്കാരിക,പുരോഗമന,സ്ത്രീ സംഘടനകളുടെ പ്രവര്‍ത്തരായ നിരവധി പേര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ശബരിമല സ്ത്രീ പ്രവേശന വിധിയെ അനുകൂലിച്ച് തൃശൂരില്‍ ഭരണഘടന സംരക്ഷണ റാലി. ജനകീയ കൂട്ടായ്മ തൃശൂര്‍ എന്ന ബാനറില്‍ സംഘടിപ്പിച്ച റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നിന്നായിരുന്നു റാലിയുടെ തുടക്കം.സാംസ്കാരിക,പുരോഗമന,സ്ത്രീ സംഘടനകളുടെ പ്രവര്‍ത്തരായ നിരവധി പേര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
വിശ്വാസം ഭരണഘടനക്ക് അതീതമല്ലെന്ന് റാലിയില്‍ പങ്കെടുത്തവര്‍ വിളിച്ച് പറഞ്ഞു. നഗരം ചുറ്റിയ റാലി തെക്കെ ഗോപുര നടയില്‍ സമാപിച്ചു. അഡ്വക്കറ്റ് ആശ,ടി.കെ മീരാഭായി, സുജാത ജനനേത്രി,ലില്ലി തോമസ്, പുകാസ ജില്ല സെക്രട്ടറി എം.എന്‍ വിനയകുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Next Story
Adjust Story Font
16