ശബരിമല മേൽശാന്തി നിയമനത്തിൽ ജാതി വിവേചനം
ഈഴവനായ ശാന്തിയുടെ അപേക്ഷ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരസിച്ചു.
ശബരിമല മേൽശാന്തി നിയമനത്തിൽ ജാതി വിവേചനം. ഈഴവനായ ശാന്തിയുടെ അപേക്ഷ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരസിച്ചു. മലയാള ബ്രാഹ്മണൻ അല്ലാത്തതിനാൽ അവസരം നല്കാനാകില്ലെന്നാണ് ദേവസ്വം ബോർഡ് നിലപാട്. മേൽശാന്തി നിയമനത്തില്‍ ജാതി പാടില്ലെന്ന സുപ്രീം കോടതി വിധിയും അട്ടിമറിച്ചു.
കോട്ടയം നാട്ടകം സ്വദേശിയും പള്ളം മഹാദേവ ക്ഷേത്രത്തിലെ ശാന്തിയുമായ വിഷ്ണുനാരായണൻ സി.വിയോടാണ് ദേവസ്വം ബോർഡ് ജാതി വിവേചനം കാട്ടിയത്. ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായി അപേക്ഷ നല്കിയെങ്കിലും മലയാള ബ്രാഹ്മണൻ അല്ലെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത് നിരസിക്കുകയായിരുന്നു. മേൽശാന്തിമാരുടെ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഉത്തരവിലും അപേക്ഷിക്കുന്നവർ മലയാള ബ്രാഹ്മണർ തന്നെയാകണം എന്ന നിബന്ധനയുമുണ്ട്.
ഈഴവ വിഭാഗത്തിൽ ഉൾപ്പെട്ടയാളായതിനാൽ മുൻപും സമാനമായ നിലയിൽ ദേവസ്വം ബോർഡ് വിഷ്ണുനാരായണന്റെ അപേക്ഷ നിരസിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഒരു കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈഴവർക്കു അവസരം നല്കുന്നതിൽ തെറ്റില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ നിലപാടിന് വിരുദ്ധമായാണ് ദേവസ്വം ബോർഡിന്റെ ജാതി വിവേചനം. 2002 ൽ സമാനമായ മറ്റൊരു കേസിൽ മേൽശാന്തി നിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രിം കോടതിയും ഉത്തരവിട്ടതാണ്. എന്നാൽ ഇതും നടപ്പാക്കാൻ ആരും തയ്യാറായിട്ടില്ല.
Adjust Story Font
16