Quantcast

ആ ഏഴുപേര്‍ മോഷ്ടാക്കളല്ല, പൊലീസിന് തലവേദനയായി എ.ടി.എം കൊള്ള

ചാലക്കുടിയില്‍ നിന്നും നടന്നു പോകുന്ന ഏഴ് അംഗ സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. എന്നാല്‍ ഇത് മോഷണസംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    14 Oct 2018 6:19 AM GMT

ആ ഏഴുപേര്‍ മോഷ്ടാക്കളല്ല, പൊലീസിന് തലവേദനയായി എ.ടി.എം കൊള്ള
X

എ.ടി.എം കവര്‍ച്ച നടന്ന് രണ്ട് ദിവസമായിട്ടും കേസിലെ പ്രതികളെക്കുറിച്ച് കാര്യമായ സൂചനയും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. എ.ടി.എംകളില്‍ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് മുന്നിലുള്ള ഏക തുമ്പ്. ഇതരസംസ്ഥാനക്കാരാണ് കവര്‍ച്ചക്ക് പിന്നിലെന്നതല്ലാതെ കവര്‍ച്ചാ സംഘം എവിടെ ഉളളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ചാലക്കുടിയില്‍ വണ്ടി ഉപേക്ഷിച്ച ശേഷം മോഷ്ടാക്കള്‍ എങ്ങനെയാണ് രക്ഷപെട്ടത് എന്നതിനെക്കുറിച്ചും വിവരമില്ല. രാവിലെ 6 മണി സമയത്ത് അതുവഴി ട്രെയിന്‍ ഇല്ലാത്തതിനാല്‍ ബസില്‍ കയറി എവിടെയെങ്കിലും ഇറങ്ങി മറ്റേതെങ്കിലും മാര്‍ഗത്തില്‍ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് സൂചന.

ചാലക്കുടിയില്‍ നിന്നും നടന്നു പോകുന്ന ഏഴ് അംഗ സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. എന്നാല്‍ ഇത് മോഷണസംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കവര്‍ച്ചാ സംഘത്തില്‍ മൂന്ന് പേര്‍ മാത്രമേ ഉള്ളൂ എന്ന നിഗമനത്തിലാണ് പൊലീസ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചേക്കും.

TAGS :

Next Story