Quantcast

ചേകന്നൂര്‍ മൗലവി കേസ്; കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ചുരുളഴിയാത്ത ദുരൂഹത 

ഇസ്‍ലാമിലെ പരമ്പരാഗതമായ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്ത വാഗ്മി. ചുരുക്കി പറഞ്ഞാല്‍ ഇതായിരുന്നു 25 വര്‍ഷമായി തിരോധനത്തിന്റെയും കൊലപാതകത്തിന്റെ കള്ളികളില്‍ മാറിമാറി എഴുതി ചേര്‍ക്കപ്പെട്ട ചേകന്നൂര്‍ മൌലവി

MediaOne Logo

Web Desk

  • Published:

    15 Oct 2018 9:28 AM GMT

ചേകന്നൂര്‍ മൗലവി കേസ്; കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ചുരുളഴിയാത്ത ദുരൂഹത 
X

ഹൈക്കോടതി വിധിയോടെ ചേകന്നൂര്‍ മൌലവി കേസ് വീണ്ടും തിരോധാന കേസായി മാറി. 25 വര്‍ഷം മുന്‍പ് മതപ്രഭാഷണം നടത്താന്‍ പോയ ചേകന്നൂര്‍ മൌലവി കൊല്ലപ്പെട്ടു എന്നത് അനുമാനം മാത്രമാണെന്ന് കോടതി നിരീക്ഷിച്ചതോടെ പുനരന്വേഷണം എന്ന ആവശ്യം വീണ്ടും ഉയര്‍ന്നുവന്നേക്കും.

ചേകന്നൂര്‍ പി.കെ മുഹമ്മദ് അബുല്‍ ഹസന്‍ മൌലവി.. ഇസ്‍ലാമിലെ പരമ്പരാഗതമായ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്ത വാഗ്മി. ചുരുക്കി പറഞ്ഞാല്‍ ഇതായിരുന്നു കഴിഞ്ഞ 25 വര്‍ഷമായി തിരോധനത്തിന്റെയും കൊലപാതകത്തിന്റെ കള്ളികളില്‍ മാറിമാറി എഴുതി ചേര്‍ക്കപ്പെട്ട ചേകന്നൂര്‍ മൌലവി. നീതിപീഠത്തിന്റെ പുതിയ വിധിയോടെ കൊലപാതകമെന്നത് അനുമാനവുമായി മാറിയതോടെ വീണ്ടും തിരോധാനത്തിന്റെ കള്ളികളിലേക്ക് തന്നെ മാറ്റിയെഴുതപ്പെട്ടു.

1993 ജൂലൈ 29നായിരുന്നു മതപ്രഭാഷണത്തിന് ക്ഷണിക്കാനെത്തിയ സംഘം ചേകന്നൂര്‍ മൌലവിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്.പിന്നെയാരും മൌലവിയെ കണ്ടിട്ടില്ല. യഥാസ്ഥിതിക വാദികളുടെ ഭീഷണി ഉണ്ടായിരുന്നതിനാല്‍ കുടുംബവും സഹപ്രവര്‍ത്തകരും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചു.

ये भी पà¥�ें- ചേകന്നൂര്‍ മൗലവി തിരോധാനക്കേസില്‍ ഒന്നാം പ്രതിയെയും വെറുതെവിട്ടു

കൊലപാതകമെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. 10 പേര്‍ പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും സി.ബി.ഐ കോടതി ശിക്ഷിച്ചത് ഒരാളെ മാത്രം. ഇരട്ട ജീവപര്യന്ത തടവിന് ശിക്ഷിക്കപ്പെട്ട വി.വി ഹംസയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കൊലപാതകമെന്നത് അനുമാനമാണെന്ന് വിധിയെഴുതിയതോടെ ഇനിയെന്തെന്ന ചോദ്യവും പ്രസക്തമാണ്.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരടക്കം ആരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയും ഒരു ഘട്ടത്തില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് കോടതി ഒഴിവാക്കുകയും ചെയ്തത് കൂടി ഉള്‍‌ചേര്‍ന്നതാണ് ചേകന്നൂര്‍ കേസിന്റെ നാള്‍വഴികള്‍.

TAGS :

Next Story