Quantcast

ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡിന്റെ യോഗം പരാജയപ്പെട്ടു

സുപ്രിം കോടതി വിധിയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് യോഗം വിളിച്ചത്.  

MediaOne Logo

Web Desk

  • Published:

    16 Oct 2018 8:13 AM GMT

ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡിന്റെ യോഗം പരാജയപ്പെട്ടു
X

ശബരിമല സ്ത്രീ പ്രവേശന വിധി സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് വിളിച്ച യോഗം പരാജയപ്പെട്ടു. സുപ്രിം കോടതി വിധിയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് യോഗം വിളിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട സംഘടനകളെയും തന്ത്രി കുടുംബത്തെയുമാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്.

തന്ത്രികുടുംബവും പന്തളം കൊട്ടാരവും കൂടാതെ തന്ത്രി സമാജം, അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം, യോഗക്ഷേമ സഭ, താഴ്മൺ കുടുംബം എന്നിവരെയും ചർച്ചക്ക് വിളിച്ചിരുന്നു. പ്രതിഷേധ സമരങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്ന എൻ.എസ്.എസ് അടക്കമുള്ള മറ്റു സമുദായ സംഘടനകളെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടില്ല.

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ചർച്ച നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും നടക്കാതെ പോയ ചർച്ചയാണ് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്നത്. പ്രതിഷേധിക്കുന്നവരുടെ നിലപാട് കേൾക്കുകയും സർക്കാർ നിലപാടും ഇതുവരെ ചെയ്ത കാര്യങ്ങളും വിശദീകരിക്കുന്നതോടൊപ്പം മണ്ഡല മകര വിളക്ക് ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും. സമവായത്തിന് നീക്കം നടക്കുന്പോഴും സംഘ്പരിവാർ സംഘടനകൾ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം.

TAGS :

Next Story