Quantcast

കേരള പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയിലെ സംഘടനകള്‍ കൈകോര്‍ക്കുന്നു

സമീപകാല കേരളം കണ്ടിട്ടില്ലാത്ത പ്രളയദുരന്തത്തിൽ അകപ്പെട്ട മലയാളികളുടെ നവകേരള പുനർനിർമാണത്തിനു മറ്റു ലോക മലയാളി സംഘടനകളോടൊപ്പം കെ.എം.സി.എയും കൈകോർക്കുകയാണ്

MediaOne Logo

Web Desk

  • Published:

    16 Oct 2018 11:51 AM GMT

കേരള പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയിലെ സംഘടനകള്‍ കൈകോര്‍ക്കുന്നു
X

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം, നോർത്ത് കാലിഫോർണിയയിലെ മലയാളി മുസ്‍ലികളുടെ സംഘടനയായ കെ.എം.സി.എ (KMCA) മറ്റു മലയാളി സംഘടനകളായ പുണ്യം, മങ്ക, മൈത്രി തുടങ്ങിയവുമായി ചേർന്ന് സംഘടിപ്പിക്കുന്ന "മലയാളീ ഫുഡ് ഫെസ്‌റ്റിവൽ" Oct 21-ന് സണ്ണിവെയ്ൽ ബേലാൻഡ്സ് പാർക്കിൽ വെച്ച് നടക്കുന്നു. സമീപകാല കേരളം കണ്ടിട്ടില്ലാത്ത പ്രളയദുരന്തത്തിൽ അകപ്പെട്ട മലയാളികളുടെ നവകേരള പുനർനിർമാണത്തിനു മറ്റു ലോക മലയാളി സംഘടനകളോടൊപ്പം കെ.എം.സി.എയും കൈകോർക്കുകയാണ്. ഇതാദ്യമായാണ് സാൻ ഫ്രാൻസിസ്കോ ബേ ഏരിയ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ സംയുക്തമായി ഇത്തരമൊരു ഉദ്യമത്തിന് തയ്യാറാകുന്നതെന്നതും ശ്രദ്ധേയമാണ് . മലബാറും തിരുവിതാംകൂറും മധ്യകേരളവും ഉൾപ്പെടുന്ന മലയാളികളുടെ രുചിഭേദങ്ങളുടെ വത്യസ്തത തന്നെയാണ് മലയാളി ഫുഡ് കാർ ണിവലിന്റെ ആകർഷണീയത. വിവിധ പാരമ്പര്യ വിഭവങ്ങളുടെ അപൂർവതകളോടൊപ്പം തികച്ചും പ്രാദേശികമായ രുചികളുടെ ഉത്സവമായി മാറുകയാണ് "മലയാളി ഫുഡ് കാർണിവൽ". കല്ലുമ്മക്കായ, മുട്ടമാല, തുർക്കിപത്തിരി, തലശ്ശേരി ബിരിയാണി, ഇറച്ചിപ്പത്തിരി, കായ്പോള തുടങ്ങിയ മലബാർ വിഭവങ്ങൾക്കൊപ്പം മധ്യകേരളത്തിലെ പ്രശസ്തമായ കോട്ടയം മീൻകറി, മാങ്ങാകറി മുതൽ തെക്കൻ കേരളത്തിലെ വിഭവങ്ങളായ ബോളി, പായസം തുടങ്ങിയവയും തയ്യാറാക്കുന്നുണ്ട്. അമ്പതില്പരം കൗണ്ടറുകളിലൂടെ രണ്ടായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന ഭഷ്യമേളയിൽ കുട്ടികൾക്കായി പ്രത്യേക വിഭവങ്ങളും വിനോദ പരിപാടികളും തയ്യാറാക്കുന്നുണ്ട്. മേളയിൽ പങ്കെടുക്കുന്നതിനായുള്ള റജിസ്ട്രേഷനോ കൂപ്പണുകൾക്കോ (408) 708-3435 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

TAGS :

Next Story