Quantcast

ശബരിമല നട നാളെ തുറക്കും

ജീവനക്കാരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. കനത്ത പൊലീസ് സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    16 Oct 2018 1:01 PM GMT

ശബരിമല നട നാളെ തുറക്കും
X

തുലാമാസ പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും. പമ്പയും പരിസരവും കര്‍ശന സുരക്ഷാ നിരീക്ഷണത്തിലാണ്. ജീവനക്കാരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. കനത്ത പൊലീസ് സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തുലാമാസ പൂജകള്‍ക്കായാണ് നട തുറക്കുന്നതെങ്കിലും നാളെ പ്രത്യേക ചടങ്ങുകളൊന്നുമില്ല. എന്നാലും നിരവധി അയ്യപ്പന്മാര്‍ പമ്പയിലെത്തുന്നുണ്ട്. ഇവരെ ദേവസ്വം ബോര്‍ഡിന്റെ സുരക്ഷാ വിഭാഗം പമ്പയിലെ പ്രവേശന കവാടത്തില്‍ തടയുകയാണ്. നടതുറക്കുന്നതിന് വളരെ മുമ്പ് തന്നെ അയ്യപ്പന്മാരേയും മറ്റും കടത്തി വിടുമായിരുന്നു. ഇതൊഴിവാക്കിയ ബോര്‍ഡ്, ജീവനക്കാരേയും സന്നിധാനത്തെ വിവിധ സ്ഥാപനങ്ങളിലുള്ളവരെയും മാത്രമാണ് കടത്തിവിടുന്നത്. ഇവരെയും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡ് ഇതുവരെ നീക്കം ചെയ്തിട്ടുമില്ല. വിശ്വാസികളെ നാളെ രാവിലെ 9 മുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും. എന്നാല്‍‌ നാളെ മുതല്‍ പമ്പയിലേക്കും സമരം വ്യാപിപ്പിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പമ്പയിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ പ്രത്യേക പട്രോളിംഗ് നടത്തും. പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക സുരക്ഷ മേഖലയിൽ പ്രതിഷേധം നടത്തിയാൽ ശക്തമായ നടപടിയെടുക്കാനാണ് പൊലീസിനുള്ള നിര്‍ദേശം.

TAGS :

Next Story