Quantcast

കണ്ണൂരില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു

തൃശൂരില്‍ നിന്ന് മൂകാംബികയിലേക്ക് പോകവേ ഇന്ന് രാവിലെയാണ് അപകടം.

MediaOne Logo

Web Desk

  • Published:

    17 Oct 2018 6:52 AM

കണ്ണൂരില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു
X

കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. തൃശൂര്‍ കുര്‍ക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

ഇന്ന് പുലര്‍ച്ചെ 4.30ഓടെ പയ്യന്നൂര്‍ എടാട്ട് കേന്ദ്രീയ വിദ്യാലയത്തിന് സമീപമാണ് അപകടം നടന്നത്. തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നും മൂകാംബികയിലേക്ക് ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കൂര്‍ക്കഞ്ചേരി സ്വദേശി ബിന്ദുലാല്‍, മകള്‍ ദിയ, ബിന്ദുലാലിന്റെ സഹോദരിയുടെ മക്കളായ തരുണ്‍, ഐശ്വര്യ എന്നിവരാണ് മരിച്ചത്.

ബിന്ദുലാലിന്റെ മാതാവ് പത്മിനി, ഭാര്യ അനിത, മകള്‍ നിയ, സഹോദരി ബിംബിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നിയ ഒഴികെ മൂന്ന് പേരുടെയും പരിക്ക് ഗുരുതരമാണ്. കാര്‍ ഓടിച്ചിരുന്ന ബിന്ദുലാല്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ടാങ്കര്‍ ലോറി ഡ്രൈവറെ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story