കെ.എസ്.ആര്‍.ടി.സിയിലെ മിന്നല്‍ പണിമുടക്ക്; നേതൃത്വം കൊടുത്തവര്‍ക്കെതിരെ ശിക്ഷാ നടപടിക്ക് നീക്കം
42 പേര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി എം ഡി ടോമിന്‍ ജെ.തച്ചങ്കരി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്തു നല്‍കി.
കെ.എസ്.ആര്‍.ടി.സിയിലെ മിന്നല്‍ പണിമുടക്കിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെ ശിക്ഷാ നടപടിക്ക് മാനേജ്മെന്റിന്റെ നീക്കം. 42 പേര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി എം ഡി ടോമിന്‍ ജെ.തച്ചങ്കരി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്തു നല്‍കി.
കെ.എസ്.ആര്‍.ടി.സിയിലെ റിസര്‍വേഷന്‍ കൌണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പിക്കാനുള്ള ഉത്തരവിനെതിരെ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഉപരോധമാണ് ഇന്നലെ സംസ്ഥാന വ്യാപകമായി മിന്നല്‍ പണിമുടക്കായി മാറിയത്. സമരം മൂലം 1200 ഓളം ഷെഡ്യൂളുകള്‍ മുടങ്ങുകയും യാത്രക്കാര്‍ക്ക് വന്‍തോതില്‍ പ്രയാസം നേരിടുകയും ചെയ്തു. സമരത്തെത്തുടര്‍ന്ന് ഉത്തരവ് തത്കാലം മരവിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അപ്രഖ്യാപിത സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിക്ക് എം.ഡി ടോമിന്‍ ജെ.തച്ചങ്കരി നീക്കം തുടങ്ങിയത്. നേരിട്ട് നടപടിയെടുക്കാതെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് ചെയ്തിരിക്കുന്നത്.
ഭരണാനുകൂല തൊഴിലാളി യൂണിയനുകളായ സി.ഐ.ടി.യുവിന്റെ ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി എം.ജി രാഹുല്‍ തുടങ്ങിയവരുടെ പേരുകള്‍ പട്ടികയിലുണ്ട്. മിന്നല്‍ പണിമുടക്ക് മൂലം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. കുടുംബശ്രീയമായുള്ള കരാറിന് കെ.എസ്.ആര്‍.ടി.സി ബോര്‍ഡിന്റെ പിന്തുണയില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്.
Adjust Story Font
16