Quantcast

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമര പരമ്പര

സന്നിധാനത്തേക്ക് പുറപ്പെട്ട യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിയെ തടഞ്ഞ അമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

MediaOne Logo

Web Desk

  • Published:

    17 Oct 2018 7:51 AM GMT

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമര പരമ്പര
X

തുലാമാസപൂജകള്‍ക്ക് നട തുറക്കാനിരിക്കെ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമര പരമ്പര. സന്നിധാനത്തേക്ക് പുറപ്പെട്ട യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിയെ തടഞ്ഞ അമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഹിന്ദു സംഘടനകളുടെയും സംഘ്പരിവാറിന്റെയും നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് ശബരിമലയില്‍ നടക്കുന്നത്. ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ പൊലീസ് പുലര്‍ച്ചെ പൊളിച്ചു മാറ്റിയിരുന്നു., എന്നാല്‍ അല്‍പസമയത്തിനകം തന്നെ പന്തല്‍ പുനര്‍ നിര്‍മിച്ചു. ശബരിമലയിലേക്കെത്തുന്ന സ്ത്രീകള്‍ക്ക് പരമാവധി സംരക്ഷണംനല്‍കാന്‍ പൊലീസ് ശ്രമിച്ചു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ശബരിമല ദര്‍ശനത്തിനെത്തിയ വനിതയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മല കയറാനെത്തിയ ആന്ധ്രാ സ്വദേശിനിയും കുടുംബവും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. ഇതിനിടെ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ ആരോഗ്യവകുപ്പിന്റെ വനിതാ ജീവനക്കാര്‍ സന്നിധാനത്തെത്തി.

അതിനിടെ കോണ്‍ഗ്രസും പ്രത്യക്ഷ സമരം തുടങ്ങി., കെ.സുധാകരന്റെ നേതൃത്വത്തില്‍ നിലക്കലിലാണ് ഉപവാസ സമരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആയിരത്തോളം പൊലീസുകാരെയാണ് നിലക്കലിലും പമ്പയിലും സന്നിധാനത്തുമായി വിന്യസിച്ചിരിക്കുന്നത്.

TAGS :

Next Story