Quantcast

പുനഃപരിശോധനാ ഹരജി നല്‍കിയാല്‍ പ്രതിഷേധം അവസാനിപ്പിക്കുമോയെന്ന് ദേവസ്വം ബോര്‍ഡ്

സാധ്യമായ നിയമനപടികളെക്കുറിച്ച് നാളെ നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. യോഗത്തിന്റെ തീരുമാനമാകും ശബരിമലയെ സംബന്ധിച്ച് നിര്‍ണായകമാവുക

MediaOne Logo

Web Desk

  • Published:

    18 Oct 2018 1:47 PM GMT

പുനഃപരിശോധനാ ഹരജി നല്‍കിയാല്‍ പ്രതിഷേധം അവസാനിപ്പിക്കുമോയെന്ന് ദേവസ്വം ബോര്‍ഡ്
X

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സമവായനീക്കവുമായി വീണ്ടും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. പുനഃപരിശോധനാ ഹരജി നല്‍കിയാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറാകുമോയെന്ന് ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ ചോദിച്ചു. നാളെയാണ് ദേവസ്വം ബോര്‍ഡിന്റെ സുപ്രധാന യോഗം തിരുവനന്തപുരത്ത് ചേരുന്നത്.

വന്‍ പൊലീസ് സുരക്ഷ ഒരുക്കിയിട്ടും പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് സമവായ ശ്രമത്തിന് ഒരുങ്ങുന്നത്. ശബരിമലയിലെ സമാധാനത്തിന് എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. പുനഃപരിശോധനാ ഹരജി നല്‍കിയാല്‍ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിക്കുമോ എന്നും പ്രസിഡന്റ് എ പത്മകുമാര്‍ ചോദിച്ചു.

സാധ്യമായ നിയമനപടികളെക്കുറിച്ച് നാളെ നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. യോഗത്തിന്റെ തീരുമാനമാകും ശബരിമലയെ സംബന്ധിച്ച് നിര്‍ണായകമാവുക. ബോര്‍ഡ് സ്വീകരിക്കുന്ന തീരുമാനങ്ങളോട് പ്രതിഷേധക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്. മണ്ഡലകാലത്തിന് മുമ്പ് പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാറിനും വലിയ തലവേദനയാകും. പന്തളം രാജകുടുംബവും തന്ത്രിമാരുള്‍പ്പടെയുള്ളവരുമായി ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

TAGS :

Next Story