സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍ തുടങ്ങി: പമ്പയും നിലക്കലുമടക്കം നാലിടത്ത് നിരോധനാജ്ഞ
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന് ബിജെപി പിന്തുണ
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പമ്പ, നിലക്കല്‍, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയോടു കൂടി നിലയ്ക്കലില്‍ സ്ഥിതി ശാന്തമായിട്ടുണ്ട്. ഇന്നലെ ബസ്സുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായിരുന്നു. നിലയ്ക്കലില്‍ നിന്ന് അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെ.എസ്.ആര്‍.ടി.സി ബസ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അയ്യപ്പ ഭക്തന്മാരുടെ വാഹനങ്ങളും തടയുന്നിസ്സ. കടകളെല്ലാം അടഞ്ഞുകിടക്കാണ്.
ये à¤à¥€ पà¥�ें- സംസ്ഥാനത്ത് നാളെ ഹർത്താൽ
ये à¤à¥€ पà¥�ें- ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
Next Story
Adjust Story Font
16