ശബരിമല സമരരീതിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
തീര്‍ഥാടകരുടെ വേഷത്തില്‍ ക്രിമിനലുകളെ എത്തിച്ചാണ് ആര്‍.എസ്.എസ് ആക്രമണം നടത്തുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ആര്‍.എസ്.എസ് സമര രീതികളെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. ശബരിമലയെ തകര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീര്‍ഥാടകരുടെ വേഷത്തില്‍ ക്രിമിനലുകളെ എത്തിച്ചാണ് ആര്‍.എസ്.എസ് ആക്രമണം നടത്തുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയ ആണത്തം കാണിക്കാനുള്ള മര്യാദ കാണിക്കാത്ത ശ്രീധരന്‍പിളള ഗീബല്‍സിന്റെ സഹോദരനാണെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം.
ഭീകരത പരത്തി വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് ശബരിമലയുടെ അടിസ്ഥാന സ്വാഭാവത്തെ തകര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ സവര്‍ണ ജാതി ഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കാനാണ് ശ്രമം. ഇത് വിശ്വാസികള്‍ തിരിച്ചറയണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. ആര്‍.എസ്.എസ് നടത്തുന്ന അക്രമ രീതിയെക്കുറിച്ചായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തനിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ ആഞ്ഞടിച്ചു. ഇപ്പോഴത്തെ കോടതി വിധിക്ക് കാരണക്കാര്‍ സംഘ്പരിവാറാണെന്ന് വിശദീകരിച്ച മന്ത്രി കലാപാഹ്വാനത്തിനുള്ള തെളിവായി ശബ്ദരേഖയും വാര്‍ത്താസമ്മേളനത്തില്‍ പുറത്ത് വിട്ടു.
ശബരിമല വിഷയത്തില്‍ നടക്കുന്ന സമരങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് മന്ത്രിമാരുടെ പ്രതികരണങ്ങളിലൂടെ പുറത്ത് വരുന്നത്.
Adjust Story Font
16