Quantcast

ആരാണ് സുഹാസിനി രാജ്?

2014 ഫെബ്രുവരിയിലാണ് അവര്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഭാഗമാകുന്നത്.

MediaOne Logo

Web Desk

  • Published:

    18 Oct 2018 3:38 AM GMT

ആരാണ് സുഹാസിനി രാജ്?
X

ശബരിമല റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് സന്നിധാനത്തേക്ക് തിരിച്ച ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ മരക്കൂട്ടത്ത് വെച്ച് കല്ലെറിഞ്ഞ് ഓടിച്ചിരിക്കയാണ് വിശ്വാസികള്‍. പൊലീസ് സംരക്ഷണയില്‍ മല കയറാന്‍ തുടങ്ങിയെങ്കിലും പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് അവര്‍ക്ക് തിരിച്ചിറങ്ങേണ്ടിവന്നു. അതിന് മുമ്പ് പമ്പയില്‍ വെച്ച് സമരാനുകൂലികള്‍ സുഹാസിനിയെ തടയാന്‍ ശ്രമിച്ചിരുന്നു.

തുടര്‍ന്ന് നാല് പൊലീസുകാരുടെ അകമ്പടിയോടെയാണ് സുഹാസിനി സന്നിധാനത്തേക്ക് തിരിച്ചത്. തനിക്ക് 51 വയസ്സായെന്ന് പ്രായം തെളിയിക്കുന്ന രേഖകള്‍ കാണിച്ചിട്ടും സുഹാസിനിയെ പതിനഞ്ചോളം പേര്‍ മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മനപൂര്‍വം പ്രശ്നത്തിനില്ലെന്ന് പറഞ്ഞ് സുഹാസിനി തിരിച്ചിറങ്ങുകയായിരുന്നു. തിരിച്ചിറങ്ങുന്നതിനിടയിലും കല്ലേറും അസഭ്യവര്‍ഷവുമുണ്ടായി.

ये भी पà¥�ें- കല്ലേറും അസഭ്യവര്‍ഷവും; സന്നിധാനത്തേക്ക് തിരിച്ച വനിതാ റിപ്പോര്‍ട്ടര്‍ തിരിച്ചിറങ്ങി

റിപ്പോര്‍ട്ടര്‍ മാത്രമല്ല, ഒരു നല്ല ഗവേഷകകൂടിയാണ് സുഹാസിന് രാജ്. 2014 ഫെബ്രുവരിയിലാണ് അവര്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഭാഗമാകുന്നത്. ടൈം ഓഫ് ലണ്ടന്‍, ദ വാഷിംഗ്ടണ്‍ പോസ്റ്റ്, ദ ടൊറോണ്ടോ സ്റ്റാര്‍ എന്നിവിടങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹിയിലെ സൌത്ത് ഏഷ്യ ബ്യൂറോയിലാണ് സുഹാസിനി രാജ് പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ എം.പിമാര്‍ കൈക്കൂലി ആവശ്യപ്പെട്ട വാര്‍ത്ത പുറത്തു കൊണ്ടുവന്നത് അവരാണ്. കോബ്ര പോസ്റ്റിന്റെ ഓപ്പറേഷന്‍ ദുര്യോധന എന്ന് പേരിട്ട ഈ സ്റ്റിംങ് ഓപ്പറേഷന്‍ 2005 ഡിസംബര്‍ 12 ന് ആജ് തക് സംപ്രേഷണം ചെയ്തിരുന്നു.

ഒരു ദശാബ്ദത്തിലധികം കാലമായി അന്വേഷണാത്മക പത്രപ്രവര്‍ത്തകയായി, ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ് സുഹാസിനി. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായതെങ്ങനെയെന്ന് തന്റെ ഒരു റിപ്പോര്‍ട്ടിലൂടെ അവര്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

ലക്നൌ സ്വദേശിനിയാണ് സുഹാസിനി രാജ്. വിവാഹിതയാണ്. ഒരു മകനുമുണ്ട്.

TAGS :

Next Story