Quantcast

ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകയും യുവതിയും പോലീസിന്‍റെ സഹായത്തോടെ മലകയറുന്നു

ഇന്നലെ ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ ഉദ്യമം അവസാനിപ്പിച്ച് തിരിച്ച് വന്ന സ്ഥലമാണ് വലിയ നടപ്പന്തല്‍

MediaOne Logo

Web Desk

  • Published:

    19 Oct 2018 3:21 AM GMT

ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകയും യുവതിയും പോലീസിന്‍റെ സഹായത്തോടെ മലകയറുന്നു
X

ശബരിമലയില്‍ ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയും യുവതിയും മല കയറുന്നു. വന്‍ പോലീസ് സുരക്ഷയുടെ പിന്‍ബലത്തോടെയാണ് ഇവര്‍ മല കയറുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ട് യുവതികളും വലിയ നടപ്പന്തലിനെ സമീപിക്കാറായി.

ഹൈദരാബാദില്‍ നിന്നുള്ള വനിതാ മാധ്യമ പ്രവര്‍ത്തക കവിതയും ഒരു മലയാളി യുവതിയുമാണ് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിട്ടുള്ളത്. മരക്കൂട്ടവും പിന്നിട്ട് സന്നിധാനത്തിന് 50 മീറ്റര്‍ അടുത്തുവരെ അവരെത്തിയിട്ടുണ്ട്. കനത്ത പ്രതിഷേധമാണ് അവര്‍ക്ക് അവിടെ നേരിടേണ്ടി വരുന്നത്. എത്ര പ്രതിഷേധമുണ്ടായാലും തിരിച്ചു പോകില്ലെന്ന് യുവതികള്‍ പറഞ്ഞു. എന്തു വന്നാലും യുവതികളെ സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് നിലപാടിലാണ് പ്രതിഷേധക്കാര്‍.

ഇന്നലെ വൈകീട്ടെത്തിയ സംഘം സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും രാത്രിയില്‍ മല കയറാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല.

ഇന്നലെ ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ ഉദ്യമം അവസാനിപ്പിച്ച് തിരിച്ച് വന്ന സ്ഥലമാണ് വലിയ നടപ്പന്തല്‍. ഇവിടെ വലിയ രീതിയിലുള്ള പ്രതിഷേധം പ്രതീക്ഷിക്കുന്നു.

എെ.ജി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് യുവതികള്‍ക്കായി പോലീസ് സുരക്ഷ ഒരുക്കുന്നത്. നടപ്പന്തലിലും സന്നിധാനത്തും വന്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. എത്ര വലിയ പ്രതിഷേധമാണെങ്കിലും യുവതികള്‍ തിരിച്ച് പോകില്ല എന്ന ഉറച്ച തീരുമാനത്തിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

TAGS :

Next Story