ശബരിമല പ്രശ്നം കേന്ദ്രം വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കാം: എ.കെ ആന്‍റണി
കേരള-കേന്ദ്ര സർക്കാരുകൾ ശബരിമലയെ നശിപ്പിക്കുന്നു. കേരള സർക്കാർ ദേവസ്വം ബോർഡിനെ അതിന്‍റെ വഴിക്ക് വിടണമായിരുന്നു.
ശബരിമല യുവതി പ്രവേശന വിഷയത്തിലെ സംസ്ഥാന സർക്കാരിന്‍റെ പ്രതികരണങ്ങൾ ധൃതി പിടിച്ചതെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. വിധി വന്നപ്പോൾ വിശ്വാസികളെ വിശ്വാസത്തിൽ എടുക്കണമായിരുന്നു. കുറച്ചു കൂടി പക്വമായി സർക്കാർ വിഷയത്തെ കൈകാര്യം ചെയ്യണമായിരുന്നുവെന്നും ആന്‍റണി പറഞ്ഞു.
കേരള-കേന്ദ്ര സർക്കാരുകൾ ശബരിമലയെ നശിപ്പിക്കുന്നു. കേരള സർക്കാർ ദേവസ്വം ബോർഡിനെ അതിന്‍റെ വഴിക്ക് വിടണമായിരുന്നു. പൊലീസ് നടപടികൾ മോശമായി പോയി. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്നും ആന്‍റണി പറഞ്ഞു. ബി.ജെ.പിയുടെ നിലപാടിൽ ആത്മാർഥതയില്ല. കേന്ദ്രം വിചാരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ശബരിമല വിഷയത്തിൽ ബി.ജെ.പി പ്രധാനമന്ത്രിയെ കാണണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. ഇന്ത്യയുടെ വൈവിധ്യത്തെ അംഗീകരിക്കാൻ സാധിക്കണം. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അംഗീകരിക്കണം. ഒരു മത വിഭാഗത്തിന്‍റെയും ആചാരങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ ശ്രമിച്ചാൽ രാജ്യം ചിഹ്നഭിന്നമാകുമെന്നും ആന്‍റണി വ്യക്തമാക്കി.
Adjust Story Font
16