Quantcast

ഐ.എന്‍.എസ് വിക്രമാദിത്യ കൊച്ചി തുറമുഖത്തുനിന്നും ഉടന്‍ മടങ്ങും

കഴിഞ്ഞ മെയ് 17ന് എത്തിയ കപ്പല്‍ ബേസ് പോയിന്‍റായ കാർവാറിലേക്കാണ് ഇനി യാത്ര തിരിക്കുക

MediaOne Logo

Web Desk

  • Published:

    20 Oct 2018 4:46 PM GMT

ഐ.എന്‍.എസ് വിക്രമാദിത്യ കൊച്ചി തുറമുഖത്തുനിന്നും ഉടന്‍ മടങ്ങും
X

ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ കൊച്ചി തുറമുഖത്തുനിന്നും അറ്റകുറ്റപ്പണികള്‍ക്കുശേഷം ഉടന്‍ മടങ്ങും. കഴിഞ്ഞ മെയ് 17ന് എത്തിയ കപ്പല്‍ ബേസ് പോയിന്‍റായ കാർവാറിലേക്കാണ് ഇനി യാത്ര തിരിക്കുക.

ഓട്ടോമാറ്റിക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനമുള്ള വിമാനവാഹിനിക്കപ്പലായ വിമക്രമാദിത്യ കഴിഞ്ഞ ആറ് മാസമായി അറ്റകുറ്റപണികള്‍ക്കായി കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. കപ്പലിന്‍റെ യുദ്ധോപകരണങ്ങളുടെയടക്കം അറ്റകുറ്റപ്പണികള്‍ പൂർത്തിയായതായി കമാന്‍റിങ് ഓഫീസർ അറിയിച്ചു.

അറ്റകുറ്റപണി പൂര്‍ത്തിയായി രണ്ട് ദിവസത്തിനുള്ളില്‍ കപ്പല്‍ ബേസ് പോയിന്‍റിലേക്ക് തിരിക്കും. 750 കോടി രൂപയോളം ചിലവഴിച്ചാണ് അറ്റകുറ്റപണി പൂര്‍ത്തിയാക്കിയത്

1987 മുതല്‍ റഷ്യന്‍ സൈന്യത്തിന് സ്വന്തമായിരുന്ന അഡ്മിറല്‍ ഗോർഷ്ഖോവ് ആണ് വേണ്ട മാറ്റങ്ങള്‍ വരുത്തി 2004ലില്‍ ഐ.എ.എസ് വിക്രമാദിത്യയായി ഇന്ത്യ ഏറ്റെടുക്കുന്നത്. ഒരേസമയം 34 യുദ്ധവിമാനങ്ങള്‍ വരെ വഹിക്കാനാകുന്ന ഈ യുദ്ധക്കപ്പലിന് തുടർച്ചയായി 45 ദിവസം വരെ ഉള്‍ക്കടലില്‍ തുടരാനാകും.

TAGS :

Next Story